Saturday, May 30, 2026
Home » മഹേഷ് ബാബു – എസ്.എസ്. രാജമൗലി കൂട്ടുകെട്ടിലെ ‘വാരാണസി’ 2027 ഏപ്രിൽ 7-ന്
മഹേഷ് ബാബു – എസ്.എസ്. രാജമൗലി കൂട്ടുകെട്ടിലെ ‘വാരാണസി’ 2027 ഏപ്രിൽ 7-ന്

മഹേഷ് ബാബു – എസ്.എസ്. രാജമൗലി കൂട്ടുകെട്ടിലെ ‘വാരാണസി’ 2027 ഏപ്രിൽ 7-ന്

by Editor

മഹേഷ് ബാബുവും സംവിധായകൻ എസ്.എസ്. രാജമൗലിയും ആദ്യമായി ഒന്നിക്കുന്ന ‘വാരാണസി’ 2027 ഏപ്രിൽ 7ന് ലോകവ്യാപകമായി റിലീസ് ചെയ്യും. ശ്രീ ദുർഗ ആർട്‌സും ഷോയിംഗ് ബിസിനസും എന്നീ ബാനറുകളിൽ കെ.എൽ. നാരായണനും എസ്.എസ്. കാർത്തികേയയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രിയങ്ക ചോപ്രയും പൃഥ്വിരാജ് സുകുമാരനും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു ഭീമൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്.

വാരാണാസിയുടെ ഗ്ലിംപ്‌സ് വീഡിയോ പ്രേക്ഷകർക്ക് അമ്പരപ്പിക്കുന്ന ദൃശ്യാനുഭവമാണ് സമ്മാനിച്ചത്. ത്രേതായുഗത്തിൽ ആരംഭിച്ച് ക്രിസ്‌തുവർഷം 512ലെ വാരാണസിയിലൂടെ 2027 ക്രിസ്‌തു വർഷത്തിലേക്കും, അൻ്റാർട്ടിക്ക, ആഫ്രിക്ക, വനാഞ്ചൽ എന്നിവിടങ്ങളിലൂടെയും വീണ്ടും ത്രേതായുഗത്തിലേക്ക് (ക്രി.മു. 7200) മടങ്ങുന്ന ഒരു വിസ്‌മയകരമായ കാല – ഭൂഗോള യാത്രയാണ് ഈ ഗ്ലിംപ്‌സ് അവതരിപ്പിക്കുന്നത്. ഗ്ലിംപ്‌സിൻ്റെ അവസാനത്തിൽ, ഒരു രഹസ്യ ദൗത്യവുമായി എത്തുന്ന ‘രുദ്ര’ എന്ന കഥാപാത്രത്തിൻ്റെ ശക്തമായ അവതാരമാണ് പ്രേക്ഷകർക്ക് മുന്നിൽ തെളിയുന്നത്.

വ്യത്യസ്ത‌വും അതിശയിപ്പിക്കുന്നതുമായ പ്രമോഷൻ തന്ത്രങ്ങൾക്കായി പ്രശസ്‌തനായ എസ്.എസ്. രാജമൗലി, റിലീസ് ക്യാംപെയ്ൻ വളരെ വ്യത്യസ്‌തമായ രീതിയിലാണ് ആരംഭിച്ചത്. ഇന്നലെ വാരാണസി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട റിലീസ് ഡേറ്റ് പോസ്റ്റർ ബാനറുകൾ രാജ്യത്തുടനീളം വലിയ ശ്രദ്ധ നേടുകയുണ്ടായി.

ചിത്രത്തിൻ്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. എസ്.എസ്. രാജമൗലി, മഹേഷ് ബാബു, മറ്റു താരങ്ങൾ, അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ആകർഷകമായ ഒരു പോസ്റ്ററിനൊപ്പം ഈ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ‘വാരാണസി’ 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ എത്തും.

‘വാരാണസി’ തൻ്റെ സ്വപ്‌ന പദ്ധതിയാണെന്ന് മഹേഷ് ബാബു വ്യക്തമാക്കിയിട്ടുണ്ട്. ഈ ചിത്രം എല്ലാവർക്കും അഭിമാനം നൽകുന്ന ഒന്നായിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ് വേഗതയേറിയ രീതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘ഗ്ലോബ്ലോട്ടർ’, ‘ടൈംട്രോട്ടർ’ എന്ന ടാ‌ഗ്ലൈൻസോടെ, ഇന്ത്യയ്ക്കകത്തും അന്താരാഷ്ട്ര തലത്തിലും വലിയ തരംഗം സൃഷ്ടിക്കാൻ ‘വാരാണസി’ ഒരുങ്ങുകയാണ്.

Send your news and Advertisements

You may also like

error: Content is protected !!