കീര്‍ത്തി സുരേഷിന്‍റെ വിവാഹ വിശേഷങ്ങള്‍ അവസാനിക്കുന്നില്ല. ഹിന്ദുമതാചാര പ്രകാരമുള്ള ചടങ്ങള്‍ക്കു ശേഷം ക്രിസ്ത്യന്‍ മതാചാര പ്രകാരമുള്ള വിവാഹചടങ്ങുകളും നടന്നിരുന്നു എന്ന് സൂചിപ്പിക്കുന്ന ചിത്രങ്ങളാണ് തന്‍റെ സോഷ്യൽ മീഡിയ പേജുകളിലൂടെ കീര്‍ത്തി പങ്കുവച്ചിരിക്കുന്നത്. വെളുത്ത ഗൗണിൽ കീര്‍ത്തിയും അതേ നിറത്തിലുള്ള സ്യൂട്ടില്‍ ആന്‍റണി തട്ടിലുമെത്തി. അച്ഛൻ സുരേഷ് കുമാറിന്റെ കൈപിടിച്ച് വിവാഹ വേദിയിൽ വെള്ള ഗൗണിൽ എത്തുന്ന കീർത്തി എത്തുമ്പോൾ വൈറ്റ് സ്യൂട്ടിൽ അത്യുഗ്രൻ സ്റ്റൈലിൽ ഹീറോയെ പോലെ കാറിലായിരുന്നു ആൻ്റണിയുടെ എൻട്രി. ഇരുവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഹാൾട്ടർ നെക്ക് വൈറ്റ് ഷിഷ് ടെയ്ൽ ഗൗണാണ് കീർത്തി ധരിച്ചിരുന്നത്. ആന്റണി വൈറ്റ് സിൽക്ക് സ്യൂട്ടും. വിവാഹത്തിന് ശേഷം ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു. ഇതിൽ നവദമ്പതികൾ ഡാൻസ് ചെയ്യുന്ന ചില ചിത്രങ്ങളും പുറത്തുവന്നു. 12-ന് തമിഴ് ബ്രാഹ്മിൺസ് രീതിയിലായിരുന്നു ആദ്യം വിവാഹ ചടങ്ങുകൾ നടന്നത്.
https://www.instagram.com/keerthysureshofficial/