Monday, December 23, 2024
Jeevan MRI Kottayam, Thodupuzha
Home Latest NewsIndia തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചു.
തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചു.

തബല മാന്ത്രികൻ സാക്കിർ ഹുസൈൻ അന്തരിച്ചു.

by Editor
Mind Solutions

തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈൻ അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് യു.എസിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും പുല്ലാങ്കുഴൽ വിദഗ്ധനുമായ രാകേഷ് ചൗരസ്യയാണ് മരണ വാർത്ത സ്ഥിരീകരിച്ചത്. അദ്ദേഹത്തെ രക്തസമ്മർദത്തെ തുടർന്നുള്ള പ്രശ്നങ്ങളും അലട്ടിയിരുന്നു. പ്രശസ്‌ത കഥക്‌ നര്‍ത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്. മലയാളത്തിൽ ‘വാനപ്രസ്ഥം’ അടക്കമുള്ള ഏതാനും സിനിമകൾക്കും സംഗീതം നൽകിയിട്ടുണ്ട്.

1951 മാർച്ച് 9 -നായിരുന്നു സാക്കിർ ഹുസൈനിന്റെ ജനനം. 11-ാം വയസുമുതൽ കച്ചേരികൾ അവതരിപ്പിച്ച് സാക്കിർ ഹുസൈൻ തന്റെ പാത സംഗീതമാണെന്ന് തെളിയിച്ചിരുന്നു. മുംബൈയിൽ ജനിച്ച സാക്കിറിനെ ഇന്ത്യാ ഗവൺമെൻ്റ് പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി ആദരിച്ചു. 1999-ൽ യുഎസ്എയിലെ പരമ്പരാഗത കലാകാരന്മാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് നാഷണൽ എൻഡോവ്‌മെൻ്റ് ഫോർ ആർട്‌സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് നേടി അന്താരാഷ്‌ട്രതലത്തിൽ അദ്ദേഹം അംഗീകരിക്കപ്പെട്ടു.

Tabla maestro Zakir Hussain

 

Top Selling AD Space

You may also like

Copyright @2024 – All Right Reserved. 

error: Content is protected !!