പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി. കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-സബയുടെ കൊട്ടാരമായ ബയാൻ പാലസിൽ വച്ച് നടന്ന ചടങ്ങിൽ കുവൈത്ത് അമീർ ‘മുബാറക് അൽ കബീർ’ (The Order of Mubarak Al Kabeer) ബഹുമതി മോദിക്കു സമ്മാനിച്ചു. സൗഹൃദത്തിന്റെ അടയാളമായി സമ്മാനിക്കുന്ന ബഹുമതിയാണിത്. രാജ്യത്തിനു കിട്ടിയ ബഹുമതിയാണിതെന്നു മോദി പറഞ്ഞു. യുഎസ് പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റൻ, ജോർജ് ബുഷ്, ബ്രിട്ടനിലെ രാജാവായ ചാൾസ് എന്നിവർക്കു നേരത്തേ ‘മുബാറക് അൽ കബീർ’ ബഹുമതി ലഭിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്ത് സന്ദർശനം പൂർത്തിയാക്കി ദില്ലിക്ക് മടങ്ങി. കുവൈത്ത് പ്രധാനമന്ത്രി നേരിട്ടെത്തിയാണ് നരേന്ദ്ര മോദിയെ യാത്രയാക്കിയത്. നേരത്തെ പ്രധാനമന്ത്രി കുവൈത്ത് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുനേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇരുരാജ്യങ്ങളും തമ്മിലുള്ള കരുത്തുറ്റ ചരിത്രപരവും സൗഹൃദപരവുമായ ബന്ധം അനുസ്മരിച്ച നേതാക്കൾ, ഉഭയകക്ഷിസഹകരണം കൂടുതൽ വിപുലീകരിക്കാനും ആഴത്തിലാക്കാനുമുള്ള പൂർണ പ്രതിജ്ഞാബദ്ധത ആവർത്തിച്ചു. ഉഭയകക്ഷി ബന്ധം ‘തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്താനും നേതാക്കൾ ധാരണയിലെത്തിയിരുന്നു.
കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രതിരോധ സഹകരണം, 2025 മുതൽ 2029 വരെ സാംസ്കാരിക കൈമാറ്റം, 2025 മുതൽ 2028 വരെ കായിക സഹകരണം, രാജ്യാന്തര സോളാർ സഖ്യത്തിൽ ഉൾപ്പെടുത്തൽ തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്.
ചെറുമകൾക്ക് നൽകിയ വാക്കുപാലിച്ചു; കുവൈത്തിൽ കഴിയുന്ന 101-കാരനായ മുൻ IFS ഓഫീസറെ മോദി കണ്ടു.