45
തൂക്കി മട്ടുപ്പാവിൽ തൂക്കി
ബഹുവർണ്ണ കടലാസിൽ
ഒരുക്കിയ നക്ഷത്രങ്ങൾ
ദൈവപുത്ര സ്മരണയ്ക്കായ്
മിന്നി മിന്നി കത്തുവാനായ്
ഇട്ടു അതിൽ ബൽബുകളും
കെട്ടി മാല തോരണങ്ങൾ
ധാടി മോടി കുറയ്ക്കേണ്ട
സന്ധ്യ വന്നു ഇരുൾ മൂടി
കൂടെയെത്തി മിന്നൽ മഴ
എല്ലാം പോയി നിമിഷത്തിൽ
മനുഷ്യന്റെ സ്വപ്നം പോലെ
എ വി ആലയ് ക്കപ്പറമ്പിൽ