14
പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച സമയം ആണ് ഇത്. വിദേശ നാണയ വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് വലിയ തകർച്ചയാണ് നേരിട്ടിരിക്കുന്നത്. ഒരു അമേരിക്കൻ ഡോളർ ഇന്ന് 84.07 രൂപയാണ്. ഒരു ഓസ്‌ട്രേലിയൻ ഡോളർ ഇന്ന് 56.5 രൂപയും. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ദിർഹത്തിന് 23 രൂപയിലേക്കുള്ള പ്രയാണമാണിതെന്ന് സാമ്പത്തിക വിദഗ്ധർ കരുതുന്നു. ഒരു കുവൈറ്റ് ദിനാർ ഇന്ന് 274.2 ഇന്ത്യൻ രൂപയാണ്.