Wednesday, July 2, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » യാത്രാ വിമാനങ്ങളെ മറയാക്കി പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നു.
ഓപ്പറേഷൻ സിന്ദൂർ

യാത്രാ വിമാനങ്ങളെ മറയാക്കി പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നു.

by Editor

ന്യൂ ഡൽഹി: നിയന്ത്രണ രേഖയിലും (LOC) അന്താരാഷ്ട്ര അതിർത്തിയിലും (IB) 26 വ്യത്യസ്ത സ്ഥലങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ ഈ രാത്രിയിലും കണ്ടെത്തി. ബാരാമുള്ള, ശ്രീനഗർ, അവന്തിപോര, നഗ്രോട്ട, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫാസിൽക്ക, ലാൽഗഡ് ജട്ട, ജയ്സാൽമർ, ബാർമർ, ഭുജ്, കുവാർബെറ്റ്, ലഖി നാല എന്നിവ ഡ്രോൺ കണ്ടതായി റിപ്പോർട്ടുണ്ട്. പഞ്ചാബ് ഫിറോസ്പുരില്‍ വീടിനുമുകളില്‍ ഡ്രോണ്‍ പതിച്ചു. മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസത്തെപ്പോലെ ഈ രാത്രിയിലും യാത്രാ വിമാനങ്ങളെ മറയാക്കിയാണ് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നത്. ഗുജറാത്ത് അതിര്‍ത്തിയില്‍ 10 ഡ്രോണുകള്‍ സൈന്യം തകര്‍ത്തു. ശ്രീനഗര്‍ വിമാനത്താവളത്തിന് സമീപം ഡ്രോണുകള്‍ വെടിവച്ചിട്ടു. രാജസ്ഥാനിലെ പൊഖ്‌റാനിലും പഞ്ചാബിലെ ഗുരുദാസ്പുരിലും ബാരാമുള്ളയിലും സൈന്യം പാക് ഡ്രോണുകൾ തകർത്തിട്ടുണ്ട്.

അതേസമയം ശനിയാഴ്ച പുലർച്ചെ പാക്കിസ്ഥാനിൽ ഇന്ത്യ തിരിച്ചടിയായി പ്രത്യാക്രമണം നടത്തിയതായി സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്ലാമാബാദ്, ലാഹോർ, റാവൽപിണ്ടി നഗരങ്ങളിൽ ആക്രമണം നടന്നതായാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്. റാവൽപിണ്ടിയിൽ സ്ഥിതി ചെയ്യുന്ന നൂർ ഖാനിലുള്ള പാക്കിസ്ഥാൻ വ്യോമസേനാ താവളവും ആക്രമണത്തിൽ തകർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സിയാൽകോട്ടിലെയും നരോവലിലെയും പാക്കിസ്ഥാൻ പോസ്റ്റുകളിലും ഇന്ത്യൻ ഡ്രോണുകൾ ആക്രമണം നടത്തിയതായി പ്രതിരോധ വൃത്തങ്ങൾ അറിയിച്ചതായാണ്‌ സിഎൻഎൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

നിയന്ത്രണരേഖയില്‍ പലയിടത്തും രൂക്ഷമായ പാക്ക് ഷെല്ലിങ് നടക്കുന്നുണ്ട്. കുപ്‌വാര, പൂഞ്ച്, ഉറി, ആര്‍എസ് പോറ, അര്‍ണിയ എന്നിവിടങ്ങളിലാണ് ഷെല്ലാക്രമണമുണ്ട്. കുപ്‌വാരയിലെ കര്‍ണ സെക്ടര്‍, പൂഞ്ചിലെ ദിഗ്വാര്‍, കര്‍മദ മേഖലകളിലാണ് ആക്രമണം. പൂഞ്ചില്‍ സൈറൺ മുഴങ്ങി. രജൗരിയില്‍ മുന്‍കരുതലിന്‍റെ ഭാഗമായി കെട്ടിടങ്ങള്‍ക്ക് പുറത്തുള്ള വെളിച്ചം അണച്ചു. രാജസ്ഥാനിലെ ജയ്സാല്‍മീറിലും കാർഗിലിലും മുന്‍കരുതലുകളുടെ ഭാഗമായി ബ്ലാക് ഔട്ട് പ്രഖ്യാപിച്ചിരുന്നു.

അതിർത്തിയിൽ തുടർച്ചയായി നടക്കുന്ന ഷെല്ലാക്രമണത്തിൽ ഇതുവരെ 18 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ, പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള ജമ്മു മേഖലയിലെ കുറഞ്ഞത് അഞ്ച് ജില്ലകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചുവരികയാണ്. ആയിരക്കണക്കിന് ആളുകളെ ഇതുവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മുഖ്യമന്ത്രി ഒമർ അബ്ദുള്ള, ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരി, മന്ത്രി സതീഷ് ശർമ്മ എന്നിവർ ചേർന്ന് ജമ്മു, രജൗരി, സാംബ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ക്രമീകരണങ്ങൾ നിരീക്ഷിക്കുകയും കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് ആശ്വാസം നൽകുകയും ചെയ്തു.

ഇന്ത്യ- പാക്ക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്‌ഥാൻ -സൗദി വിദേശകാര്യമന്ത്രിയുമാരുമായി ചർച്ച നടത്തി. രാത്രി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാക്കിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാക്കിസ്ഥാനിലെത്തിയത്. സാധാരണയായി വിദേശരാജ്യത്തിന്റെ പ്രതിനിധികൾ ഇന്ത്യയിലെത്തുമ്പോൾ മുൻകൂട്ടി അറിയിക്കാറുണ്ട്. സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്താനാണ് ഇത്തരത്തിൽ ചെയ്യുന്നത്. എന്നാൽ, സൗദി മന്ത്രി മുൻകൂട്ടി അറിയിക്കാതെ അപ്രതീക്ഷിത സന്ദർശനം നടത്തുകയായിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിൽ നിന്നും പിന്മാറണമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടു. സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നതായി അമേരിക്ക. ഡൽഹിയിൽ രാത്രിയിലും നിർണായക കൂടിക്കാഴ്‌ചകൾ നടക്കുകയാണ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, റോ മേധാവി, സൈനിക മേധാവിമാർ എന്നിവർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

പാക്കിസ്ഥാൻ ഇന്ത്യയെ ആക്രമിക്കാൻ 300–400 ഡ്രോണുകൾ ഉപയോഗിച്ചു, ലക്ഷ്യം വച്ചത് 36 കേന്ദ്രങ്ങൾ‌, രണ്ടു വിദ്യാർഥികൾ മരിച്ചു.

Send your news and Advertisements

You may also like

error: Content is protected !!