പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ ഒരുക്കുന്ന ഐ നോബഡി എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. ‘കെട്ട്യോളാണ് എന്‍റെ മാലാഖ’, ‘റോഷാക്ക്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലും ട്രെയ്‌ലർ പുറത്തുവിട്ടിട്ടുണ്ട്.
സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ട് ചിത്രത്തിന്‍റെ മൂഡ് എന്തെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതാണ് ട്രെയ്‌ലർ. നേരത്തേ പുറത്തെത്തിയ ടീസര്‍ പ്രേക്ഷകരുടെ ശ്രദ്ധ കവര്‍ന്നിരുന്നു. ജൂലൈ ഒൻപതിനാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഹക്കിം ഷാജഹാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. ഇ 4 എന്റർടൈൻമെന്‍റ്സ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ നോബഡിയുടെയും രചന നിർവഹിക്കുന്നത്.
ഛായാഗ്രഹണം ദിനേശ് പുരുഷോത്തമൻ, ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം, പ്രൊഡക്ഷൻ ഡിസൈനർ അർഷാദ് നാക്കോത്ത്, മേക്കപ്പ് റോണക്സ് സേവിയർ, കോസ്റ്റ്യൂം ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, സംഘട്ടന സംവിധാനം വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ, സൗണ്ട് ഡിസൈനർ നിക്സൺ ജോർജ്, വി എഫ് എക്സ് ലവ കുശ, പ്രൊമോഷൻസ് പൊഫാക്ഷിയോ, ഡിജിറ്റൽ മാർക്കറ്റിംഗ് വിപിൻ കുമാർ.വി, സ്റ്റിൽസ് രോഹിത് കെ സുരേഷ്, ഡിസൈൻസ് യെല്ലോ ടൂത്ത്, വിതരണം ഹോം സ്ക്രീൻ എന്റർടെയ്ന്‍മെന്‍റ്.

