കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ നിലവിലെ ഭരണസമിതി രാജിവച്ചു. സംഘടനയിലെ തർക്കങ്ങൾക്കു പിന്നാലെയാണ് സംഘടന പ്രസിഡന്റായ ശ്വേത മേനോൻ ഉൾപ്പെടെ പതിനേഴംഗ ഭരണസമിതി രാജിവച്ചത്. ഭരണപരമായ തർക്കങ്ങളുടെയും വരവു-ചിലവു കണക്കുകളിലെ പിഴവുകളുടെയും സംഘടനയിലുണ്ടായ തർക്കങ്ങളുടെയും പിന്നാലെയാണ് രാജി. ഞായറാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിനുശേഷമാണ് രാജിപ്രഖ്യാപിച്ചത്.
17 അംഗങ്ങളാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ളത്. ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളെച്ചൊല്ലി പ്രമുഖ താരങ്ങൾ തമ്മിൽ യോഗത്തിൽ തർക്കമുണ്ടായി. ഇതോടെ വാർഷിക റിപ്പോർട്ട് പാസാക്കാനാകാതെ ഭരണസമിതി പ്രതിസന്ധിയിലായി, ഇതോടെയാണ് രാജിയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. അടുത്ത തിരഞ്ഞെടുപ്പ് എപ്പോള്‍ വേണമെന്ന് ഉടന്‍ തീരുമാനിക്കും. അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അഡ്‌ഹോക് കമ്മിറ്റി ഉടന് രൂപീകരിക്കാനും തീരുമാനമായി.
പ്രസിഡന്റ് ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, അന്‍സിബ ഹസ്സന്‍, ലക്ഷ്മിപ്രിയ, സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരുള്‍പ്പെടെയാണ് രാജിവച്ച് ഒഴിഞ്ഞിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചര്‍ച്ചയായപ്പോള്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ആദ്യമായി സ്ത്രീകള്‍ വരുന്നത് ചരിത്രമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എങ്കിലും സംഘടനയ്ക്കുള്ളിലെ പ്രതിസന്ധികളും തര്‍ക്കങ്ങളും പരിഹരിക്കാന്‍ ഭരണസമിതിയ്ക്ക് കഴിയാതെ വരികയായിരുന്നു. ഇതുമൂലമാണ് അധികാരമേറ്റ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് ശ്വേത മേനോന് ഉള്‍പ്പെടെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് പടിയിറങ്ങേണ്ടി വരുന്നത്.

