Thursday, June 25, 2026
Home » മാസപ്പടി കേസ്; പിണറായി വിജയന്‍റെ മകള്‍ വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു
മാസപ്പടിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി

മാസപ്പടി കേസ്; പിണറായി വിജയന്‍റെ മകള്‍ വീണയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യുന്നു

by Editor

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ സിഎംആർഎൽ-എക്സാലോജിക് (CMRL-Exalogic) മാസപ്പടി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) വീണ്ടും ചോദ്യം ചെയ്യുന്നു. രാവിലെ ഒമ്പതരയോടെയാണ് മുഹമ്മദ് റിയാസിനൊപ്പം ടി വീണ എത്തിയത്. 29-ന് ഹാജരാകാം എന്നായിരുന്നു നേരത്തെ വീണ അറിയിച്ചത്. എന്നാല്‍, ഇഡി വിളിപ്പിച്ചത് അനുസരിച്ചാണ് വീണ നേരത്തെ ഹാജരായത്. ഇന്നലെ കുറ്റപത്രത്തിൻ്റെ അനുബന്ധ രേഖകൾ ലഭ്യമായതിന് പിന്നാലെയാണ് കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

ഇത് രണ്ടാം തവണയാണ് ഇവർ ഇ.ഡിക്ക് മുന്നിലെത്തുന്നത്. കഴിഞ്ഞ ജൂൺ 17-ന് നടന്ന ആദ്യ ഘട്ടത്തിൽ വീണയെ ഇ.ഡി ആറ് മണിക്കൂറിലധികം വിശദമായി ചോദ്യം ചെയ്തിരുന്നു. ജൂൺ 19-ന് തിരുവനന്തപുരത്തുള്ള വീണയുടെ ബാങ്ക് ലോക്കറുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.

എസ്എഫ്ഐ കുറ്റപത്രത്തിന്റെ 134 അനുബന്ധ രേഖകൾ ഇഡിക്ക് ഇന്നലെ ലഭിച്ചിരുന്നു. കരിമണൽ കമ്പനിയും വീണയും നടത്തിയിട്ടുള്ള സാമ്പത്തിക ഇടപാടുകളുടെ സുപ്രധാന രേഖയാണിത്. ജൂൺ 17 ന് നടത്തിയ ചോദ്യം ചെയ്യലിന്‍റെ തുടർച്ചയായിരിക്കും ഇന്നത്തെ ചോദ്യം ചെയ്യല്‍. ആദ്യ ചോദ്യ ചെയ്യലിൽ പല രേഖകളും ഹാജരാക്കാൻ കൂടുതൽ സാവകാശം വേണമെന്ന് ഇഡിയോട് വീണ ആവശ്യപ്പെട്ടിരുന്നു. വീണയുടെ ചോദ്യം ചെയ്യലിന് തുടർച്ചയായി സിഎംആർഎൽ, എംപവർ ഇന്ത്യ ക്യാപ്റ്റിൽ എന്നീ കമ്പനികളുടെ ഡയറക്ടർമാരായ കർത്ത കുടുംബത്തെ ചോദ്യം ചെയ്തിരുന്നു. ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് തുടർന്നടപടികൾ.

കേസിൽ സിഎംആര്‍എല്‍ അധികൃതരുടെ ആദ്യഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. എം.ഡി ശശിധരൻ കർത്തയുടെ ഭാര്യ ജയ. എസ്. കർത്ത, വീണയ്ക്ക് വായ്പ നൽകിയ എംപവർ ഇന്ത്യ കമ്പനിയുടെ ഡയറക്ടർമാരായ ഷിബി. എസ്. കർത്ത, മകൻ ശരൺ. എസ്. കർത്ത, മരുമകൻ അനിൽ ആനന്ദ പണിക്കർ എന്നിവരടക്കം 6 പേരെയാണ് ചോദ്യം ചെയ്തത്. കരിമണൽ കമ്പനി നടത്തിയ സാമ്പത്തിക ഇടപാടിന്‍റെ സുപ്രധാന വിവരങ്ങളുള്ള തെളിവുകളെല്ലാം വെച്ചുള്ള ചോദ്യം ചെയ്യൽ വീണയ്ക്ക് നിർ‍ണായകമാണ്.

 

Send your news and Advertisements

You may also like

error: Content is protected !!