115
മധുബാല, ഇന്ദ്രൻസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വർഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ് റൊമാന്റിക് ഡ്രാമ ആകും സിനിമ എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഇന്ദ്രൻസിന്റെയും മധുബാലയുടെയും ഗംഭീര പ്രകടനവും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഇതിനോടകം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. ജൂൺ 19 നാണ് ചിത്രം റിലീസിനെത്തുന്നത്.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതയായ വർഷാ വാസുദേവ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്.

