Friday, July 18, 2025
Mantis Partners Sydney
Home » നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം
BSNL

നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം

by Editor

ഇന്ത്യയിൽ ഉപയോ​ഗിക്കുന്ന അതേ സിം കാർഡ് യുഎഇയിലും ഉപയോ​ഗിക്കാൻ അവസരമൊരുക്കി ബിഎസ്എൻഎൽ. പ്രത്യേക പ്ലാൻ ഉപയോ​ഗിച്ച് റീചാർജ് ചെയ്താൽ ബിഎസ്എൻഎൽ സിം ​ഗൾഫ് നാട്ടിലും ഉപയോ​ഗിക്കാം. 57 രൂപ മുടക്കിയാൽ 30 ദിവസത്തേക്കും 167 രൂപ മുടക്കിയാൽ 90 ദിവസത്തേക്കുമായി റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തനക്ഷമമാകും. വിദേശത്തേക്ക് പോകുമ്പോൾ അന്താരാഷ്‌ട്ര സിം കാർഡിലേക്ക് മാറണമെന്ന നിബന്ധനയ്‌ക്കാണ് അറുതിയായിരിക്കുന്നത്. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോ​ഗിച്ച് റീചാർജ് ചെയ്യണം.

ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്.  കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ആദ്യമായി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്.  ഭാവിയിൽ മറ്റ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ബിഎസ്എൻഎൽ പദ്ധതിയിടുന്നു.

Send your news and Advertisements

You may also like

error: Content is protected !!