69
കണ്ണൂർ കണ്ണാടിപ്പറമ്പ് പുല്ലൂപ്പി പ്രദേശത്ത് കഞ്ചാവ് വിൽക്കാൻ എത്തിയ രണ്ട് യുവാക്കളെ നാട്ടുകാർ പിടികൂടി. പഴയങ്ങാടി താവം സ്വദേശികളായ ഇവരെ മയ്യിൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് സംശയതീമായി ഇവരെ ശ്രദ്ധയിൽപ്പെട്ടതിനാൽ നാട്ടുകാർ ഇവരെ വീക്ഷിച്ചിരുന്നു. ചെറുകുന്ന് സ്വദേശികളായ അർഷാദ്, സമദ് എന്നിവരെയാണ് പിടികൂടിയത്. അവരെ ചോദ്യം ചെയ്തപ്പോൾ പരസ്പരവിരുദ്ധമായ മറുപടികൾ ലഭിച്ചതോടെ, നാട്ടുകാർ ചേർന്ന് ഇവരെ തടഞ്ഞുവച്ചു ശേഷം പോലീസിനേൽപ്പിക്കുകയാണ് ചെയ്തത്. പിടിയിലായ യുവാക്കൾ നാട്ടുകാരിലേക്ക് ബൈക്ക് ഓടിച്ചു കയറ്റാൻ ശ്രമിച്ചു, തുടർന്ന് യുവാക്കളെ കർശനമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോൾ, ഒമ്പത് ഗ്രാം കഞ്ചാവ് പൊതി കൈവശമുള്ളതായി കണ്ടെത്തി. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. തുടരന്വേഷണം നടത്തിവരികയാണെന്നാണ് റിപ്പോർട്ട്.