Friday, May 15, 2026
Home » ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചു; പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി
പെട്രോൾ, ഡീസൽ

ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചു; പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി

by Editor

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് കൂട്ടിയത്. കേരളത്തിലെ പെട്രോൾ പമ്പുകളിലും വില വർധന നിലവിൽ വന്നിട്ടുണ്ട്. പുതുക്കിയ വില അനുസരിച്ച് എറണാകുളം- 108.76, തിരുവനന്തപുരം- 110.75, കോഴിക്കോട്- 109.24 എന്നിങ്ങനെയാണ് വില നിലവാരം.

വില വർധിപ്പിച്ചതിന് പിന്നാലെ ഡൽഹിയിൽ പെട്രോളിന് വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസലിന് ലിറ്ററിന് 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായിരുന്നിട്ടും ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. പെട്രോൾ ഡീസൽ വില വർധിപ്പിച്ചതിനൊപ്പം സിഎൻജി വിലയും കമ്പനികൾ വർധിപ്പിച്ചിട്ടുണ്ട്. രണ്ടുരൂപയാണ് സിഎൻജി വില വർധിപ്പിച്ചത്.

Send your news and Advertisements

You may also like

error: Content is protected !!