Friday, May 15, 2026
Home » ഉത്തർപ്രദേശിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ; 100-ലേറെ മരണം.
ഉത്തർപ്രദേശിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ; 100-ലേറെ മരണം.

ഉത്തർപ്രദേശിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ; 100-ലേറെ മരണം.

by Editor

ലഖ്നൗ: ഉത്തർപ്രദേശിൽ വീശിയടിച്ച അതിശക്തമായ ചുഴലിക്കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. അതിശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലോട് കൂടിയ കനത്ത മഴയിലും മരണസംഖ്യ 111 ആയി. ഒടുവിലത്തെ വിവരങ്ങൾ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ 26-ഓളം ജില്ലകളെയാണ് ഈ പ്രകൃതിക്ഷോഭം വൻതോതിൽ ബാധിച്ചത്.

ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെട്ടത് പ്രയാഗ്‌രാജ് (അലഹബാദ്) ജില്ലയിലാണ് (21 മരണം). ഭദോഹിയിൽ 18 പേരും മിർസാപൂരിൽ 15 പേരും ഫത്തേപൂരിൽ 10 പേരും മരണപ്പെട്ടു. ശക്തമായ കാറ്റിൽ നൂറുകണക്കിന് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകി വീണു. നിരവധി വീടുകൾക്ക് ഭാഗികമായോ പൂർണ്ണമായോ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തുകയും, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 24 മണിക്കൂറിനകം ധനസഹായം എത്തിക്കാൻ ഉത്തരവിടുകയും ചെയ്തു. ദുരന്തബാധിതർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജീവഹാനി, കന്നുകാലികളുടെ മരണം, വസ്‌തുവകകളുടെ നാശം എന്നിവ കണക്കാക്കി 24 മണിക്കൂറിനുള്ളിൽ നഷ്‌ടപരിഹാര വിതരണം പൂർത്തിയാക്കണമെന്നാണ് ഉത്തരവ്.

ജില്ലാ ഉദ്യോഗസ്ഥർ നേരിട്ട് ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കണമെന്നും ഇരകളായ കുടുംബങ്ങൾക്ക് എല്ലാവിധ സഹായങ്ങളും നൽകണമെന്നും മുഖ്യമന്ത്രി കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സഹായം എത്തിക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Send your news and Advertisements

You may also like

error: Content is protected !!