സത്യൻ അന്തിക്കാട്, സംവിധായകനും തിരക്കഥാകൃത്തുമൊക്കെയായി തിളങ്ങുന്ന പ്രതിഭാധനൻ. ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, മഴവിൽക്കാവടി, സന്ദേശം തുടങ്ങിയ മികച്ച ചിത്രങ്ങൾ വഴി താൻ ഒരു സംവിധായകനും തിരക്കഥാകൃത്തും മാത്രമല്ല, ഗാനരചനയും തിനിക്കു വഴങ്ങുമെന്ന്,മികച്ച കുറെ ഗാനങ്ങളാൽ നമ്മെസാക്ഷ്യപ്പെടുത്തിയ പ്രതിഭാധനൻ.
എ.റ്റി. ഉമ്മറിന്റെ സംഗീതത്തിൽ പുറത്തുവന്ന സിന്ദൂരം എന്ന ചിത്രത്തിലെ “ഒരു നിമിഷം തരൂ നിന്നിലലിയാൻ..” എന്ന ഗാനവും, ‘പ്രണയവസന്തം തളിരണിയുമ്പോൾ പ്രിയ സഖി എന്തേ മൗനം ….” എന്ന “ഞാൻ ഏകനാണ്” എന്ന ചിത്രത്തിലെ ഗാനവും ‘താരകേ മിഴിയിതളിൽ കണ്ണീരുമായ്..’ എന്നു തുടങ്ങുന്ന “ചൂള” എന്ന ചിത്രത്തിലെ രവീന്ദ്രൻ മാഷിന്റെ തുടക്ക ഗാനവും മറ്റും ഇതിനുദാഹരണം…….
47 വർഷം മുൻപ് അതായത് 1979 ഏപ്രിൽ 27-ന്, സത്യൻ അന്തിക്കാടിന്റെ രചനയിൽ പുറത്തുവന്ന മറ്റൊരു
ഗാനത്തെപ്പറ്റി ഓർമ്മിപ്പിക്കാൻ ആമുഖമായി ഇത്രയും എഴുതിഎന്നു മാത്രം.
ആ ഗാനമിതാ
“പൂ വിരിഞ്ഞല്ലോ ഇന്നെന്‍റെ മുറ്റത്തും
താളം വന്നല്ലൊ ഇന്നെന്‍ ജീവനിലും
ആരിരാരോ പാടി ഉറക്കാം
കുഞ്ഞേ നീ ഉറങ്ങാന്‍ കൂട്ടിനിരിക്കാം ഞാൻ
അമ്പലത്തിൽ ഉത്സവത്തിന് ആയിരം തേര്
ചെണ്ടമേളം തകിലുമേളം പഞ്ചവാദ്യം തേരോട്ടം
മൂവന്തിക്ക് താലപ്പൊലി തേവരുക്ക് പൂക്കാവടി
ഞങ്ങളുമുണ്ടേ പൂരം കാണാൻ
പൈങ്കിളിയേ തോളിലിരുന്നാട്ടേ
പുഞ്ചവയൽ കൊയ്ത്തുകാലം വന്നണഞ്ഞല്ലോ
പൊന്നരിവാൾ മൂർച്ച കൂട്ടികൊയ്യാൻ വായോ
പെണ്ണാളെ
ഞാനും എന്റെ കുഞ്ഞിമോളും കൊയ്ത്തരിവാൾ വാങ്ങിയില്ല
നീലപ്പെണ്ണേ നീ പോരുന്നോ
അന്തിവെയിൽ താണു തുടങ്ങുന്നേ….
“എനിക്കു ഞാൻ സ്വന്തം” എന്ന ചിത്രത്തിലൂടെ.. സംഗീതം – ശ്യാം …. ആലാപനം യേശുദാസ്.
പ്രശസ്ത ഗാനരചയിതാക്കളുടെ രചനകളോടൊപ്പം ശ്രദ്ധിക്കപ്പെടുന്ന ഇത്തരം ഒറ്റപ്പെട്ട ഗാനങ്ങളേയും അതിന്റെ രചയിതാക്കളേയും ഓർമ്മിപ്പിക്കുക എന്നതാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

