Friday, July 31, 2026
Home » സൗത്ത്-വെസ്റ്റ് സിഡ്‌നിയിലെ ക്രിസ്‌തുരാജ സീറോ-മലബാർ കമ്മ്യൂണിറ്റി പുതിയ ദൈവാലയത്തിനായി ഭൂമി സ്വന്തമാക്കി.
സൗത്ത്-വെസ്റ്റ് സിഡ്‌നിയിലെ ക്രിസ്‌തുരാജ സീറോ-മലബാർ കമ്മ്യൂണിറ്റി പുതിയ ദൈവാലയത്തിനായി ഭൂമി സ്വന്തമാക്കി.

സൗത്ത്-വെസ്റ്റ് സിഡ്‌നിയിലെ ക്രിസ്‌തുരാജ സീറോ-മലബാർ കമ്മ്യൂണിറ്റി പുതിയ ദൈവാലയത്തിനായി ഭൂമി സ്വന്തമാക്കി.

by Editor

സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള സീറോ-മലബാർ വിശ്വാസികളുടെ ചിരകാലാഭിലാഷമായ സ്വന്തം ദൈവാലയം എന്ന സ്വപ്‌നം യാഥാർത്ഥ്യത്തിലേക്ക്. സൗത്ത്-വെസ്റ്റ് സിഡ്‌നിയിലെ ക്രിസ്‌തുരാജ സീറോ-മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിലാണ് പുതിയ ദൈവാലയത്തിനായി ഭൂമിയും കെട്ടിടവും സ്വന്തമാക്കിയത്. ന്യൂ സൗത്ത് വെയിൽസിലെ ലോങ് പോയിൻ്റിൽ, 63 വില്ല്സ് റോഡിലുള്ള വസ്തു‌വാണ് മൂന്ന് മില്യൺ ഓസ്ട്രേലിയൻ ഡോളർ മുടങ്ങി കമ്മ്യൂണിറ്റി വാങ്ങിയിരിക്കുന്നത്. സിഡ്‌നി രൂപതയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു സീറോ-മലബാർ ദേവാലയം നിർമ്മിക്കുന്നതിനായി സ്വന്തമായി ഭൂമി വാങ്ങുന്നത് എന്ന വലിയ പ്രത്യേകതയും ഈ നേട്ടത്തിനുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി വിശ്വാസികളുടെ പ്രാർത്ഥനയുടെയും കൂട്ടായ്‌മയുടെയും പരിണതഫലമാണ് ഈ ചരിത്ര നിമിഷം. സംഗീത പ്രോഗ്രാമുകൾ, ഫുഡ് ഫെസ്റ്റിവലുകൾ, വിവിധ സാംസ്‌കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചും ഇടവകാംഗങ്ങളുടെ സ്വമേധയാ ഉള്ള സംഭാവനകളിലൂടെയും ഒരു മില്യണിലധികം ഡോളർ ഇതിനോടകം ഈ പ്രോജക്ടിനായി സമാഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

പുതിയതായി വാങ്ങിയ ഭവനത്തിന്റെയും വസ്തു‌വിന്റെയും ആശീർവാദ കർമ്മം ജൂലൈ 26-ാം തീയതി ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. ഫാ. ജെറിൻ ജേക്കബ് അരിമ്പൂർ ഇടവക വികാരിയായി സേവനം അനുഷ്‌ഠിക്കുന്ന സമൂഹത്തിൽ സന്തോഷ് സ്കറിയ, ഷാജു വർഗീസ്, ടോം സിറിയക്ക്, ജയിംസ് കാച്ചപ്പള്ളി എന്നിവരാണ് ട്രസ്റ്റിമാർ. സൗത്ത്-വെസ്റ്റ് സിഡ്‌നിയിൽ അതിവേഗം വളരുന്ന സീറോ-മലബാർ സമൂഹത്തിൻ്റെ ആത്മീയ മുന്നേറ്റത്തിനും വരുംതലമുറയ്ക്ക് വിശ്വാസത്തിൽ വേരുറപ്പിച്ചു വളരാനും സഹായകരമാകുന്ന വലിയൊരു ആത്മീയ കേന്ദ്രമായി ഈ പുതിയ ദേവാലയ സമുച്ചയം മാറുമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രേലിയയിലെ സീറോ-മലബാർ വിശ്വാസി സമൂഹം.

Send your news and Advertisements

You may also like

error: Content is protected !!