“അപ്പൻ വോട്ടിന്റെ ഫലം വന്നു കഴിഞ്ഞിട്ട് ഈ ടി വി ക്കു മുന്നിൽ നിന്നു എണീറ്റിട്ടില്ലല്ലോ. ഇതെന്നാ ഇരിപ്പാ ഇത്. ഒന്ന് എണീറ്റു നടന്നേ.. ഇല്ലേൽ കയ്യും കാലും അനങ്ങാതാകും ”
“ഓ ഞാൻ ഇങ്ങനെ നോക്കി ഇരിക്കുവാടാ നമ്മടെ മുക്യമന്ത്രി ആരാന്നു അറിയണ്ടേ ”
“അതൊക്കെ അവര് ചർച്ച ചെയ്ത് തീരുമാനിക്കും. അപ്പൊ അറിഞ്ഞാ പോരെ.. ഇപ്പോഴേ ഇങ്ങനെ ഇരിക്കണ്ട കാര്യം ഉണ്ടോ ”
“അത് ശരിയാ.. എന്നാപ്പിന്നെ ഒന്ന് തൂറാൻ പോയിട്ട് വരാം. ഇപ്പൊ തോറ്റ വരെക്കാൾ ടെൻഷൻ ജയിച്ചോർക്കാ “
“അതിനേക്കാൾ ടെൻഷൻ അപ്പനാന്നാ തോന്നണേ. സമയം എടുത്തു കാര്യം സാധിച്ചിട്ടു വന്നാ മതി. ”
“നീ പറയുന്നേ ശരിയാ ചിലപ്പോ പിടിച്ചാ കിട്ടൂല്ല. വയസ്സായില്ലേ.,. ഒരു മൂത്രപ്പാത്രം മേടിച്ചാ നല്ലതായിരുന്നു.അല്ലേൽ വീട്ടിലെ മുക്യ മന്ത്രി എന്നെ തല്ലി ഓടിക്കും. ചിലപ്പോൾ “
“അപ്പോൾ വീട്ടിലെ മുഖ്യ ആരെന്നു തീരുമാനം ആയി. ഇനി നാട്ടിലേതു ആരെന്ന് അറിഞ്ഞാ മതി. അതിനു ചിലപ്പോ ഇത്തിരി സമയം എടുക്കും.”
“അത് ശരിയാ എല്ലാത്തിനും ഒരു സമയം ഉണ്ടെന്നു സിൽമയിൽ ദാസനും വിജയനും പറഞ്ഞ പോലെ ആയി . ആരുടെ സമയം ആണെന്ന് കാത്തിരിക്കാം. എന്നിട്ടും ശരിയാകുന്നില്ല എങ്കിൽ മുപ്പതിനെ മൂന്ന് കൊണ്ട് ഹരിച്ചു ഓരോരുത്തർക്കും പത്തു ദിവസം വെച്ച് കൊടുത്താൽ സംഗതി ശരിയാകും “
“ഇത്രേം പ്രായം ആയിട്ടും ഈ അപ്പന് എന്തൊരു ബുദ്ദിയാ.. നല്ല ഒന്നാന്തരം കണക്കു ചാക്കോ മാഷ് . ഈ ഭൂഗോളം തിരിയണത് തന്നെ അപ്പന്റെ തലയിലൂടെയാന്ന് തോന്നുവാ “
പി.സീമ

