Friday, September 18, 2026
Home » സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണത്തിൽ യെമൻ പൗരൻ കൊല്ലപ്പെട്ടു; സൗദിയ്ക്ക് എഫ്-35 നൽകാൻ യു എസ്

സൗദി അറേബ്യയിൽ ഹൂതികളുടെ ആക്രമണത്തിൽ യെമൻ പൗരൻ കൊല്ലപ്പെട്ടു; സൗദിയ്ക്ക് എഫ്-35 നൽകാൻ യു എസ്

by Editor

റിയാദ്: സൗദി അറേബ്യയിലെ തായിഫ് പ്രവിശ്യയിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു യെമൻ പൗരൻ കൊല്ലപ്പെട്ടു. ഹൂതി വിമതർ വിക്ഷേപിച്ച ഡ്രോൺ സൗദി വ്യോമസേന ആകാശത്തുവെച്ച് വിജയകരമായി തകർത്തെങ്കിലും, അതിന്റെ അവശിഷ്ടങ്ങൾ ജനവാസ മേഖലയിലേക്ക് പതിച്ചാണ് ഈ അപകടമുണ്ടായത്.

ആക്രമണത്തിൽ ഒരു സൗദി വനിതയ്ക്കും പാക്കിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ പാക്കിസ്ഥാൻ പൗരന്റെ നില ഗുരുതരമാണെന്ന് സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി. ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് പ്രദേശത്തെ നിരവധി സിവിലിയൻ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. ഖമീസ് മുശൈത്, ആബ, തായിഫ്, ജിദ്ദ, യാൻബു തുടങ്ങിയ പ്രധാന സൗദി നഗരങ്ങൾക്ക് നേരെ ഹൂതികൾ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കി. ഇതിന് മറുപടിയായി സൗദി സഖ്യസേന യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ നൂറുകണക്കിന് വ്യോമാക്രമണങ്ങളാണ് നടത്തുന്നത്. നിലവിലെ കടുത്ത യുദ്ധ സാഹചര്യം കാരണം യെമനിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഇതിനകം വീടുവിട്ട് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു.

ഹൂതികളിൽ നിന്നുള്ള വ്യോമഭീഷണി ശക്തമായതോടെ, പ്രതിരോധം തീർക്കാൻ സൗദി അറേബ്യ ഇസ്രയേലുമായി രഹസ്യാന്വേഷണ സഹകരണത്തിന് മുതിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ സെൻട്രൽ കമാൻഡിന്റെ (CENTCOM) മധ്യസ്ഥതയിലാണ് ഈ നീക്കങ്ങൾ നടക്കുന്നത്.

അതിനിടെ അമേരിക്ക സൗദി അറേബ്യയ്ക്ക് എഫ്-35 (F-35 Lightning II) അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കൈമാറാൻ തത്വത്തിൽ അനുമതി നൽകിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പശ്ചിമേഷ്യയിൽ വലിയ ഭൗമരാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കുന്ന ഈ നിർണായക കരാറിന് 24.3 ബില്യൺ ഡോളർ (ഏകദേശം 2400 കോടി ഡോളർ) ആണ് മൂല്യം കണക്കാക്കുന്നത്. ഇതിലൂടെ എഫ്-35 വിമാനങ്ങൾ സ്വന്തമാക്കുന്ന ആദ്യ അറബ് രാജ്യമായി സൗദി അറേബ്യ മാറും.

ഇതുവരെ പശ്ചിമേഷ്യയിൽ ഇസ്രായേലിന് മാത്രമായിരുന്നു എഫ്-35 വിമാനങ്ങൾ ഉണ്ടായിരുന്നത്. പശ്ചിമേഷ്യയിൽ ഇസ്രായേലിനുള്ള സാങ്കേതികവും സൈനികവുമായ മേധാവിത്വം ഉറപ്പാക്കാൻ അമേരിക്കയ്ക്ക് നിയമപരമായ ബാധ്യതയുണ്ട്. സൗദിക്ക് ഈ വിമാനങ്ങൾ നൽകുന്നതിൽ ഇസ്രായേൽ സൈനിക വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ഈ കരാർ മേഖലയിലെ സൈനിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലിന്റെ സുരക്ഷ മുൻനിർത്തി സൗദിക്ക് നൽകുന്ന എഫ്-35 വിമാനങ്ങളുടെ പ്രധാന സോഴ്സ് കോഡുകളിലോ (Source Codes) ആയുധസംയോജന സംവിധാനങ്ങളിലോ പൂർണ്ണമായ സ്വതന്ത്ര അധികാരം യു.എസ് നൽകില്ലെന്നാണ് റിപ്പോർട്ടുകൾ. യു.എസ് കോൺഗ്രസിന്റെ അന്തിമ അനുമതിക്ക് വിധേയമായ ഈ കരാർ പ്രകാരം 2029-ഓടെ മാത്രമേ വിമാനങ്ങളുടെ വിതരണം ആരംഭിക്കൂ. 2030-കളുടെ തുടക്കത്തിൽ മാത്രമേ ഇത് സൗദി വ്യോമസേനയുടെ പൂർണ്ണ നിയന്ത്രണത്തിലാകൂ.

ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ (Normalization) സൗദി തയ്യാറാകണം എന്ന വ്യവസ്ഥയിലാണ് മുൻപ് ബൈഡൻ ഭരണകൂടം ഈ വിമാന ഇടപാട് ചർച്ച ചെയ്തിരുന്നത്. ട്രംപ് ഭരണകൂടവും സൗദിയെ ഇസ്രായേലുമായി അടുപ്പിക്കാൻ ഈ കരാറിനെ ഒരു നയതന്ത്ര ആയുധമാക്കുന്നുണ്ട്. ഇസ്രായേലുമായി ഔദ്യോഗിക ബന്ധം സ്ഥാപിക്കാൻ തയ്യാറാണെങ്കിലും, സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപീകരിക്കുന്നതിനുള്ള വ്യക്തമായ സാഹചര്യം (Two-state solution) ഉണ്ടാകണമെന്ന തങ്ങളുടെ ശക്തമായ നിലപാടിൽ സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാൻ ഉറച്ചുനിൽക്കുകയാണ്.

സൗദി അറേബ്യയ്ക്ക് ചൈനയുമായി അടുത്ത സാമ്പത്തിക-സൈനിക ബന്ധങ്ങളുണ്ട്. അതിനാൽ എഫ്-35 വിമാനങ്ങളിലെ അതീവ രഹസ്യമായ അമേരിക്കൻ സ്റ്റെൽത്ത് സാങ്കേതികവിദ്യകൾ ചൈനീസ് ചാരസംഘടനകൾ ചോർത്തിയേക്കുമോ എന്ന ആശങ്ക പെന്റഗണിലെയും യു.എസ് ഇന്റലിജൻസിലെയും ചില ഉദ്യോഗസ്ഥർ ഉയർത്തുന്നുണ്ട്.

യമൻ സംഘർഷം: ഒരു ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്ത‌തായി ഐക്യരാഷ്ട്ര സഭ; മക്കയിൽ ജാഗ്രതാ നിർദേശം

Send your news and Advertisements

You may also like

error: Content is protected !!