Sunday, September 6, 2026
Home » ഡൊമിനിക്കൻ റിപ്പബ്ലിക്ക് സുന്ദരി ജോഹെയ്‌റി ‘മിസ് വേൾഡ് 2026’.
ഡൊമിനിക്കൻ റിപ്പബ്ലിക്ക് സുന്ദരി ജോഹെയ്‌റി 'മിസ് വേൾഡ് 2026'.

ഡൊമിനിക്കൻ റിപ്പബ്ലിക്ക് സുന്ദരി ജോഹെയ്‌റി ‘മിസ് വേൾഡ് 2026’.

by Editor

2026-ലെ ലോകസുന്ദരിയായി (മിസ് വേൾഡ് 2026) ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ജോഹെയ്‌റി മോള ഡൊമിംഗ്യൂസ് (Joheirry Mola Dominguez) തിരഞ്ഞെടുക്കപ്പെട്ടു. വിയറ്റ്നാമിലെ ന്ഹാ ട്രാങ്ങിൽ (Nha Trang) സെപ്റ്റംബർ 5 ശനിയാഴ്ച നടന്ന 73-ാമത് മിസ് വേൾഡ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിലാണ് 24-കാരിയായ ജോഹെയ്‌റി ഈ കിരീടം സ്വന്തമാക്കിയത്. 1982-ൽ മരിയാസെല അൽവാരസ് കിരീടം നേടിയതിന് ശേഷം, 44 വർഷങ്ങൾക്ക് ശേഷമാണ് ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് രണ്ടാമതായി ഒരു ലോകസുന്ദരിപ്പട്ടം എത്തുന്നത്.

മലേഷ്യയുടെ താനുസിയ ചെറ്റി (Taanusiya Chetty) ആണ് മിസ് വേൾഡ് ഏഷ്യ പദവി സ്വന്തമാക്കിയത്. മത്സരത്തിൽ ഇവർ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. സ്പെയിനിന്റെ എലിസബത്ത് റെയ്നെസ് (Elisabeth Reynés) ആണ് മിസ് യൂറോപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. മത്സരത്തിൽ ഇവർ ഒന്നാം റണ്ണറപ്പ് പദവിയും നേടി. 2025-ലെ മിസ് വേൾഡ് ജേതാവായ തായ്‌ലൻഡിന്റെ ഒപാൽ സുചാത ചുവാങ്‌സ്രി പുതിയ ലോകസുന്ദരിയെ കിരീടമണിയിച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത നികിത പോർവാളിന് ആദ്യ 40 മത്സരാർത്ഥികളുടെ പട്ടികയിൽ (Top 40) ഇടം നേടാനേ സാധിച്ചുള്ളൂ. അടുത്ത മിസ് വേൾഡ് മത്സരം ടാൻസാനിയയിൽ വെച്ചായിരിക്കും നടക്കുക

ബിസിനസ് മാനേജ്‌മെന്റിൽ ബിരുദധാരിയായ ജോഹെയ്‌റി മോള ഒരു അധ്യാപികയും ജേണലിസ്റ്റും കൂടിയാണ്. പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനായി ‘വോയ്‌സസ് ഓഫ് ടുമാറോ’ (Voices of Tomorrow) എന്നൊരു സംഘടന ഇവർ നടത്തുന്നുണ്ട്. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ യൂനിവിഷന്റെ (Univision) കറസ്‌പോണ്ടന്റായും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

നവംബറിൽ പ്യൂർട്ടോറിക്കോയിൽ നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തിൽ മലയാളി കെസിയ ലിസ് മെജോ ഇന്ത്യയെ പ്രതിനിധീകരിക്കും.

Send your news and Advertisements

You may also like

error: Content is protected !!