Monday, June 1, 2026
Home » വിപഞ്ചിക ഗ്രന്ഥശാലയുടെ ‘ദശകം 2026’ രജിസ്ട്രേഷൻ ആരംഭിച്ചു
വിപഞ്ചിക ഗ്രന്ഥശാലയുടെ 'ദശകം 2026' രജിസ്ട്രേഷൻ ആരംഭിച്ചു

വിപഞ്ചിക ഗ്രന്ഥശാലയുടെ ‘ദശകം 2026’ രജിസ്ട്രേഷൻ ആരംഭിച്ചു

by Editor

2016-ൽ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ ഉദ്ഘാടനം നിർവഹിച്ച വിപഞ്ചിക ഗ്രന്ഥശാല മെൽബൺ, വിജയകരമായ 10 വർഷങ്ങൾ പിന്നിടുകയാണ്. ഈ സന്തോഷാവസരത്തിൽ “ദശകം – 2026” എന്ന പേരിൽ ജൂലൈ 11, ശനിയാഴ്ച, മെൽബൺ Box Hill Town Hall-ൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു.

ഓസ്ട്രേലിയയുടെ ചരിത്രത്തിലാദ്യമായി വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ “ശ്രീ പറശ്ശിനിക്കടവ് മുത്തപ്പൻ വെള്ളാട്ടം” നാട്ടിൽ നിന്നുള്ള കലാകാരൻമാർ പരമ്പരാഗത രീതിയിൽ അവതരിപ്പിക്കുന്നു. കൂടാതെ, മറിമായം ഫെയിം ഉണ്ണിരാജ്, ഏഷ്യാനെറ്റ് മുൻഷി ഫെയിം ബിജു ഇരിണാവ് എന്നിവരുടെ നേതൃത്വത്തിൽ “കപി കുലം” ഹാസ്യനാടകം, കെപ്റ്റയുടെ ബാനറിൽ ഗിരീഷ് അവണൂർ സംവിധാനം ചെയ്യുന്ന “പുലിജന്മം” അമേച്വർ നാടകം എന്നിവയും പരിപാടിയുടെ മാറ്റുകൂട്ടാകും.

“ദശകം – 2026” ആഘോഷത്തിലേക്ക് കുടുംബസമേതം എല്ലാ സുഹൃത്തുക്കളെയും ഹൃദയം നിറഞ്ഞ് സ്വാഗത ചെയ്യുന്നതോടൊപ്പം നിങ്ങളുടെ സാന്നിധ്യവും, സഹകരണവും, സദ്‌നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

സ്നേഹാഭിവാദ്യങ്ങളോടെ,
ടീം വിപഞ്ചിക ഗ്രന്ഥശാല മെൽബൺ

രജിസ്ട്രേഷനായി പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്യുക.
ഈ ലിങ്ക് ഉപയോഗിച്ചും രജിസ്റ്റർ ചെയ്യാം To book your registration >>

കൂടുതൽ വിവരങ്ങൾക്ക്:
Sanjai Parameswaran — +61 433 147 235
Girish Avanoor — +61 490 022 557

 

Send your news and Advertisements

You may also like

error: Content is protected !!