Tuesday, June 23, 2026
Home » കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.
കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.

കൊട്ടാരക്കരയിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി മൂന്ന് പേർക്ക് ജീവൻ നഷ്ടമായി.

by Editor

കൊട്ടാരക്കര നീലേശ്വരം മുക്കോളി മുക്കിൽ ബസ് സ്റ്റോപ്പിലേക്ക് ടിപ്പർ ലോറി ഇടിച്ചുകയറി വിദ്യാർത്ഥിയുൾപ്പടെ മൂന്ന് പേർക്ക് ജീവൻ നഷ്ടമായി. അഞ്ച് പേർക്ക് പരിക്കേറ്റു. മൂന്ന് പേരെയും മരിച്ച നിലയിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ (45) എന്നിവരാണ് മരിച്ചത്. ഹരിലാൽ ട്യൂട്ടോറിയൽ അധ്യാപകൻ ആണ്. അജയകുമാറിന്റെ മരണം മകനെ ബസ് കയറ്റാനായി വന്നപ്പോൾ. ഗുരുതരമായി പരുക്കേറ്റ റിഷബ് (15), കൗഷിക് (15), നിസാം (40) എന്നിവരെ കൊല്ലം മെഡിസിറ്റിയിലേക്ക് മാറ്റി.

അമിതവേഗതയിലെത്തിയ മണ്ണ് കയറ്റിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മറിയുകയായിരുന്നു. ആശുപത്രികളില്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്താന്‍ ആരോഗ്യ മന്ത്രി കെ മുരളീധരന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഡോക്ടര്‍മാരുമായും ആരോഗ്യമന്ത്രി സംസാരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ഡി എം ഇ എന്നിവര്‍ക്കാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Send your news and Advertisements

You may also like

error: Content is protected !!