Home » മണ്ഡല പുനർ നിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ 50% സീറ്റ് വർധന എന്ന ഫോർമുല.
മണ്ഡല പുനർ നിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ 50% സീറ്റ് വർധന എന്ന ഫോർമുല.

മണ്ഡല പുനർ നിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കാൻ 50% സീറ്റ് വർധന എന്ന ഫോർമുല.

by Editor
Send your news and Advertisements

ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായുള്ള മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കാൻ ലോക്സഭാ സീറ്റുകളുടെ എണ്ണം ഏകദേശം 50% വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. നിലവിലെ 543 സീറ്റുകളിൽ നിന്ന് 850 സീറ്റുകളിലേക്ക് വർധനവ് വരുത്തുന്നതിലൂടെ ഒരു സംസ്ഥാനത്തിനും നിലവിലുള്ള സീറ്റുകൾ നഷ്ടമാകില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് സീറ്റുകൾ കുറയുമെന്ന ആശങ്ക പരിഹരിക്കാനാണ് എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി സീറ്റുകൾ വർധിപ്പിക്കുന്നത്.

ഇന്ന് (വ്യാഴാഴ്ച‌) നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഇതുസംബന്ധിച്ച് സംസാരിച്ചേക്കും. നിലവിലെ സാഹചര്യത്തിൽ 2011 ലെ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം കൊണ്ടു വന്നാൽ 20 ലോക്സ‌ഭ മണ്ഡലങ്ങളുള്ള കേരളത്തിൽ പരമവധി 23 മണ്ഡലങ്ങൾ കൂടി മാത്രമേ ഉണ്ടാവുകയുള്ളൂ. ഇത് മറികടക്കാൻ 50 ശതമാനം സീറ്റ് വർധനവ് എന്ന ഫോർമുലയാണ് കേന്ദ്രം മുന്നോട്ട് വയക്കുന്നത്. അങ്ങനെ വരുമ്പോൾ കേരളത്തിൽ 20 ലോകസഭ സീറ്റുകൾ എന്നത് 30 ആയി ഉയരും.

ഓരോ സംസ്ഥാനവും കൈവരിച്ച സാമ്പത്തിക പുരോഗതി കൂടി സീറ്റ് നിർണയത്തിൽ ഘടകമാകണമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉൾപ്പെടെയുള്ളവർ കേന്ദ്ര നീക്കത്തിനെതിരെ രംഗത്തെത്തിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കകൾ പരിഹരിക്കാനും പ്രതിരോധം തീർക്കാനും ഒരുമിച്ച് നിൽക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തെലങ്കാന മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കത്തയക്കുകയും ചെയ്തിരുന്നു.

ലോക്സഭയിലെ ആകെ സീറ്റുകൾ 850 ആയി ഉയർത്താനാണ് ശുപാർശ. ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങൾക്കും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായിരിക്കും.

ലോക്‌സഭ ഇനി വിപുലമാകും: 850 സീറ്റുകളിലേക്ക് ഉയര്‍ത്തും; വനിതകള്‍ക്ക് 273 സീറ്റുകള്‍ ഉറപ്പാക്കും.

You may also like

error: Content is protected !!