Monday, June 1, 2026
Home » വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു.
യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു.

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു.

by Editor

തിരുവനന്തപുരം: വിഴിഞ്ഞത്ത് സുമൻ (38) എന്ന യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. ഇന്ന് (ഏപ്രിൽ 16) പുലർച്ചെയാണ് സംഭവം നടന്നത്. സഹോദരങ്ങളായ അച്ചുവും അനന്തവും ചേർന്നാണ് സുമനെ അതിക്രൂരമായി മർദിച്ചത്. ബാറിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് മർദനമുണ്ടായത്. സംഭവത്തിൽ നാലുപേർ അറസ്റ്റിലായി. യുവാവിനെ റോഡിലിട്ട് ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിഷു ആഘോഷവുമായി ബന്ധപ്പെട് ചൊവ്വാഴ്ച രാത്രി 11 ഓടെ ഇവർ ബാറിലെത്തിയതായിരുന്നു. തുടർന്ന് മദ്യപാനത്തിനിടെ പരസ്പരം തർക്കത്തിലേർപ്പെട്ടു. തുടർന്ന് ബാറിന് പുറത്തിറങ്ങിയശേഷം സുമനെ മൂന്നുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ മുക്കോലയിലെ ബാറിലാണ് യുവാക്കൾ ഏറ്റുമുട്ടുന്നത്. റോഡിലൂടെ വന്ന യാത്രക്കാരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. പ്രതികളെല്ലാം മദ്യലഹരിയിലായതിനാൽ ചോ​ദ്യം ചെയ്യലിൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാവാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ സഹോദരങ്ങളെ കൂടാതെ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

Send your news and Advertisements

You may also like

error: Content is protected !!