മലയാള സിനിമയിലെ ആദ്യകാല ഹാസ്യനടന്മാരിൽ പ്രധാനിയാണ് ശ്രീ. എസ്. പി പിള്ള. പങ്കജാക്ഷൻ പിള്ള (പങ്കൻ) എന്നായിരുന്നു യഥാർത്ഥ പേര്. അപ്പൻ തമ്പുരാന്റെ ഭൂതരായർ ആയിരുന്നു ആദ്യ ചലച്ചിത്രം. പക്ഷേ അതു വെളിയിൽ വന്നില്ല. സി. മാധവൻ പിള്ളയുടെ ജ്ഞാനാംബിക (1940) ആണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. 1950-ൽ വി.വി. കൃഷ്ണയ്യർ (കെ & കെ പ്രൊഡക്ഷൻസ്) സംവിധാനം ചെയ്ത നല്ലതങ്കയിലെ അഭിനയം നല്ലൊരു ഹാസ്യനടനെ മലയാളത്തിനു നൽകി.
പാടാത്ത പൈങ്കിളി, ഉണ്ണിയാർച്ച, മുറപ്പെണ്ണ്, ഓടയിൽ നിന്ന്, കാവാലം ചുണ്ടൻ, ചെമ്മീൻ, ഡോക്ടർ തുടങ്ങിയവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ‘ചെമ്മീൻ‘ സിനിമയിലെ ‘അച്ചൻകുഞ്ഞ്‘ എന്ന കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റി.
ഡോക്ടർ എന്ന ചിത്രത്തിലെ പാട്ട് രംഗം ഓർമ്മ വരും.
“കേളടീ നിന്നെ ഞാൻ കെട്ടുന്ന കാലത്ത്
നൂറിൻ്റെ നോട്ടുകൊണ്ടാറാട്ട്. “
അവസാനം അഭിനയിച്ച ചിത്രം എം.എൻ. ശ്രീധരൻ സംവിധാനംചെയ്ത പല്ലാങ്കുഴി. വി സാംബശിവനും ഈ ചിത്രത്തിൽ അഭിനയിച്ചു. 1983 ഫെബ്രുവരി 18-ന് ഈ ചിത്രം റിലീസായി.
പി.എൻ മേനോൻ സംവിധാനം ചെയ്ത ടാക്സി ഡ്രൈവർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും ലഭിച്ചു (1977)
1985 ജൂൺ 12-ന് എഴുപത്തിരണ്ടാമത്തെ വയസ്സിൽ ഓർമ്മയായി.
വിജയൻ ന്യൂസ്പ്രിൻന്റ് നഗർ

