Sunday, June 14, 2026
Home » മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്ന കവി – പഴവിള രമേശൻ – ഓർമ്മദിനം
മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്ന കവി - പഴവിള രമേശൻ - ഓർമ്മദിനം

മൗനത്തിൻ ഇടനാഴിയിൽ ഒരു ജാലകം മെല്ലെ തുറന്ന കവി – പഴവിള രമേശൻ – ഓർമ്മദിനം

by Editor

കവി, പത്രപ്രവർത്തകൻ, ലേഖന കർത്താവ് എന്നീ നിലകളിൽ തിളങ്ങിയ പഴവിള രമേശൻ ഓർമ്മയായിട്ട്
ഇന്ന് 7 വർഷം തികയുന്നു. മലയാളത്തിന്റെ പ്രിയ കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന പഴവിള രമേശന്റെ ഓർമ്മദിനം (ചരമദിനം) ജൂൺ 13 ആണ്. 2019 ജൂൺ 13-നായിരുന്നു അദ്ദേഹം അന്തരിച്ചത്.
സ്മരണാഞ്ജലി.

“സ്വർഗ്ഗങ്ങൾ സ്വപ്നംകാണും മണ്ണിൻ മടിയിൽ
വിടരുന്നേതോ ഋതുഭാവങ്ങൾ “

മൗനത്തിൽ ഇടനാഴിയിൽ
ഒരു ജാലകം മെല്ലെ തുറന്നതാരോ
ചെല്ലപ്പൂങ്കാറ്റോ പൂനിലാവോ ..”
ചിത്രം – മാളൂട്ടി, സംവിധാനം- ഭരതൻ, സംഗീത സംവിധാനം: ജോൺസൺ, 1990 ഫെബ്രുവരി 2 ന് പുറത്തുവന്ന ചിത്രം.

‘കുരുക്കുത്തിക്കണ്ണുള്ള
കുറുമ്പത്തി ചിരിക്കുമ്പോൾ’
ചിത്രം – അങ്കിൾബൺ, 1991 ഓഗസ്റ്റ് 15-ന് റിലീസായി.
സംവിധാനം ഭദ്രൻ, സംഗീത സംവിധാനം രവീന്ദ്രൻ

“അഗ്നിയാകണമെനിക്കാളിക്കത്തണം”
എന്ന് ഞാറ്റടി എന്ന ചിത്രത്തിന് എഴുതിയെങ്കിലും ആ ചിത്രം പുറത്തുവന്നില്ല.

പഴവിള രമേശൻ, ചലച്ചിത്രങ്ങൾക്കായി എഴുതിയ വരികളാണ് മുകളിൽ സൂചിപ്പിച്ചവ, സൂചിപ്പിക്കാൻ കാരണം, പഴവിള രമേശനെ ഒരു ചലച്ചിത്ര ഗാനരചയിതാവ് എന്ന പേരിലല്ല, സാഹിത്യരംഗം അടയാളപ്പെടുത്തിയത് എന്നതുകൊണ്ട്തന്നെ…. ഇത് സൂചിപ്പിക്കേണ്ടതും ….

കൊല്ലം ജില്ലയിൽ പെരിനാട് എന്ന ഗ്രാമത്തിൽ ജനനം, കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തരം യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.

കൗമുദി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായും തുടർന്ന് ദീർഘകാലം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും ജോലിചെയ്തു. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, അബുദാബി ശക്തി അവാർഡ് മൂലൂർ അവാർഡ് എന്നിവ ലഭിച്ചു.

പഴവിള രമേശൻ്റെ കവിതകൾ
മഴയുടെ ജാലകം
ഞാൻ എൻ്റെ കാടുകളിലേക്ക്
ഓർമ്മയുടെ വർത്തമാനം
മായാത്തവരകൾ
കൂടാതെ നേർവര എന്ന ലേഖന സമാഹാരവും ..

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!