Saturday, May 30, 2026
Home » ഓന്ത്
ഓന്ത് കവിത

ഓന്ത്

കവിത

by Editor

നിറം
മാറി മാറി
ഓന്തിന്
നിറമില്ലാതായി
കെട്ട നിറങ്ങൾ
ചുറ്റിലും
നിറം പൂശി നിന്നതിനാലാവാം
ചായങ്ങളും ചമയങ്ങളുമായി
ഓന്ത് നിമാറുന്നത്

ഉത്സവങ്ങളും
കൊടി തോരണങ്ങളുമായി
നിറം മാറിയവരും
കൊടി മാറിയവരും
നിറമില്ലാതായിട്ടും,
ഓന്ത്
പച്ചിലപ്പടർപ്പുകൾക്കിടയിൽ
പച്ചയായി
കരിയിലകൾക്കിടയിൽ
കരിയായി
നിഴലുകൾക്കിടയിൽ
നിറമില്ലാതായി
ഭൂമിപാതാളങ്ങൾ നിറം മാറുമെന്ന്
സ്വപ്നം കണ്ട്
സ്വർഗ്ഗം കണ്ടു
ജീവിച്ചു കൊണ്ടേയിരുന്നു.

തുടർച്ചകൾ അവസാനിക്കുന്നില്ല
നമ്മൾ ഓന്തുകളായി മരിച്ചുകൊണ്ടിരിക്കുന്നു
ഓന്ത് ഒരു പ്രമേയം മാത്രമാണ്
നമ്മുടെ രാഷ്ട്രീയ ജീവിതത്തിലും
സരസജീവിതത്തിന്റെ
നിറം മങ്ങിയ പ്രമേയം.

നാട്ടിലോന്തുകൾ
നാടാകെ നിറങ്ങൾ

താഹാ ജമാൽ

Send your news and Advertisements

You may also like

error: Content is protected !!