23
ഭീതിദമായ രാവും നിശബ്ദതയും.
ഉറക്കം അകലെ എങ്ങോ യാത്രയിലാണ്……
ആകാശചെരുവിലെ
ഇരുണ്ട താഴ്വരകളിൽ നിന്ന്
ചിറകടിച്ചു പറന്നു വരുന്ന ഇരുൾപ്പക്ഷികൾ
ജാലകച്ചില്ലിൽ നിഴൽ പടർത്തുന്നു.
അവ എന്റെ മനസ്സിന്റെ വിഷാദത്തിന്റെ
ഇലകൾ പൊഴിഞ്ഞ
ശൂന്യമാം ശാഖിയിൽ ചേക്കേറുന്നു.
എഴുതേണ്ടിയിരുന്നില്ല…
ആത്മരോഷങ്ങളുടെ
അക്ഷരങ്ങളാൽ കുത്തിക്കുറിച്ചൊരു
കയ്പുകൾ നിറഞ്ഞ ജീവിതമെന്ന
ഈ അസഹനീയ പുസ്തകം
എഴുതേണ്ടിയിരുന്നില്ല.
എഴുതേണ്ടിയിരുന്നില്ല.
അന്നാ പോൾ

