Friday, October 16, 2026
Home » വോട്ടിങ് അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രഖ്യാപിച്ചു.
വോട്ടിങ് അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രഖ്യാപിച്ചു.

വോട്ടിങ് അവകാശം ഉറപ്പാക്കുന്നതിന്റെ ഭാഗമായി കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പ്രഖ്യാപിച്ചു.

by Editor

ന്യൂ ഡൽഹി: കേരളം ഉൾപ്പെടെ 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (SSR) നടപടികൾ ആരംഭിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ജനപ്രതിനിധ്യ നിയമം (1950) സെക്ഷൻ 21 അനുസരിച്ചാണ് ഈ നടപടി. 2027 ജനുവരി 1 യോഗ്യതാ തീയതിയായി (Qualifying Date) നിശ്ചയിച്ചാണ് വോട്ടർ പട്ടിക പരിഷ്കരിക്കുന്നത്. രാജ്യവ്യാപകമായി നടന്നുവന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (Special Intensive Revision – SIR) നടപടികൾ പൂർത്തിയായ ഇടങ്ങളിലാണ് ഈ വാർഷിക പരിഷ്കരണം നടപ്പാക്കുന്നത്

മുൻപ് നടന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (SIR) നടപടികളിൽ ഏതെങ്കിലും കാരണവശാൽ പേര് ഒഴിവാക്കപ്പെട്ടുപോയവർക്കും, പുതുതായി 18 വയസ് തികഞ്ഞ പുതിയ വോട്ടർമാർക്കും തങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ഈ നടപടിയിലൂടെ അവസരമൊരുങ്ങും. 2027 ജനുവരി 1-ന് ശേഷം 18 വയസ്സ് തികയുന്നവർക്ക് (ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1 തീയതികൾ അടിസ്ഥാനമാക്കി) മുൻകൂറായി അപേക്ഷിക്കാനും സൗകര്യമുണ്ട്. പുതുക്കിയ തിയതി അനുസരിച്ച് തയ്യാറാക്കുന്ന കരട് വോട്ടർ പട്ടിക വരുന്ന നവംബർ 12-ന് ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. കരട് പട്ടികയുമായി ബന്ധപ്പെട്ട സംശയങ്ങൾ, തിരുത്തലുകൾ, മറ്റ് ആക്ഷേപങ്ങൾ അല്ലെങ്കിൽ പുതിയ പേര് ചേർക്കാനുള്ള അപേക്ഷകൾ എന്നിവ സമർപ്പിക്കാൻ നവംബർ 12 മുതൽ ഡിസംബർ 11 വരെ സമയം അനുവദിക്കും.

ലഭിക്കുന്ന അപേക്ഷകളും പരാതികളും പരിശോധിച്ച് പരിഹരിച്ച ശേഷം 2027 ജനുവരി നാലിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. നിലവിൽ SIR നടപടികൾ തുടരുന്ന പ്രത്യേക മേഖലകളിൽ മാത്രം തിയതികളിൽ മാറ്റമുണ്ടാകും. കേരളത്തിന് പുറമേ തമിഴ്‌നാട്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, അസം, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നി കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയ ആരംഭിക്കുന്നത്.

രാഷ്ട്രീയ പാർട്ടികൾക്ക് ഇത്തവണ ഇമേജ് പിഡിഎഫിന് പകരം വായിക്കാവുന്ന തരത്തിലുള്ള (Readable PDF) വോട്ടർ പട്ടികകളുടെ സോഫ്റ്റ് കോപ്പികൾ നൽകാൻ കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!