Friday, October 16, 2026
Home » ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും.
ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും.

ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും.

by Editor

ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പീതാംപുരയിൽ രാവണനൊപ്പം 30 അടി ഉയരമുള്ള പാറ്റയുടെ കോലവും കത്തിക്കും. ഡൽഹിയിലെ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് ഇത്തവണത്തെ രാംലീല നാടകത്തിൽ രാവണൻ, കുംഭകർണ്ണൻ, മേഘനാഥൻ എന്നിവരുടെ കോലങ്ങൾക്കൊപ്പം ഈ ഭീമാകാരമായ പാറ്റയുടെ കോലവും ഉൾപ്പെടുത്തിയിരിക്കുന്നത്.

സമൂഹത്തിലെ അഴുക്കിനെയും മാലിന്യത്തെയുമാണ് പാറ്റയുടെ കോലം പ്രതിനിധീകരിക്കുന്നതെന്ന് പരിപാടി സംഘടിപ്പിക്കുന്ന ബിജെപി എംഎൽഎയും കമ്മിറ്റി പ്രസിഡൻ്റുമായ അശോക് ഗോയൽ വ്യക്തമാക്കി. സ്വച്ഛ് ഭാരത്, സ്വച്ഛ് ഡൽഹി പ്രചാരണങ്ങളുടെ ഭാഗമായി ശുചിത്വം പ്രോത്സാഹിപ്പിക്കുക മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന് പിന്നിൽ യാതൊരുവിധ രാഷ്ട്രീയ ലക്ഷ്യങ്ങളുമില്ലെന്നും തിന്മയ്ക്കുമേൽ നന്മയുടെ വിജയം എന്ന സന്ദേശത്തോടൊപ്പം ശുചിത്വ ബോധവത്കരണവും രാംലീല നാടകത്തിൽ രാവണന്റെ സൈന്യത്തിലെ അസുരനായി പാറ്റയെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ ഡൽഹിയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം നടത്തുന്ന സി.ജെ.പി. (Cockroach Janta Party) എന്ന സംഘടനയുടെ സമരങ്ങൾക്കിടയിലാണ് ഈ തീരുമാനം വന്നിരിക്കുന്നത് എന്നതിനാൽ ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്കും വഴിമാറിയിട്ടുണ്ട്. തൊഴിൽ രഹിതരായ യുവാക്കളെ പാറ്റകളോട് ഉപമിച്ചുകൊണ്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ പരാമർശത്തിൽ നിന്നാണ് ഈ സംഘടന ഉടലെടുത്തത്. മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്ദറിൽ ഇവർ നടത്തിയ മാസങ്ങൾ നീണ്ട സമരം ഏറെ ശ്രദ്ധ നേടിയിരുന്നു. നിലവിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംഘടന പ്രതിഷേധങ്ങൾ തുടരുകയാണ്.

 

Send your news and Advertisements

You may also like

error: Content is protected !!