14
അത്തം നാളിൽ ഓണം തുടങ്ങുമെന്ന
ആചാരമിന്നൊരു പഴങ്കഥയായി
ആധുനിക മാധ്യമങ്ങൾ അണിയിച്ചൊരുക്കും
ആഘോഷമായിട്ടതു ചുരുങ്ങി
അത്തനാളിനു ആരോമലുകൾക്കു
പൂക്കളം തീർക്കാൻ പൂവുകളില്ല
മുല്ലയും ചെത്തിയും ചെമ്പരത്തിയും
മുറ്റങ്ങളിലൊന്നും കാണ്മാനെയില്ല
വീടിന്റെ മട്ടുപ്പാവിൽ പൂച്ചട്ടികളിൽ
ആന്തൂറിയവും ഓർക്കിടും ബോഗൻവില്ലയും
കൗമാര കുഞ്ഞുങ്ങൾക്ക് പൂക്കളമൊരുക്കാൻ
അറിയാമോയെന്നു അറിയാനും മേല
ഊഞ്ഞാലിലാടാൻ മോഹമുണ്ട്, പക്ഷേ
തൊടിയിലൊരു വരിക്ക പ്ലാവുമില്ല
റബ്ബറിന്റെ കോമ്പിന്മേൽ ഊഞ്ഞാലുകെട്ടിയാൽ
ആയുസ്സു പാഴായി പോകും തീർച്ച
എ. വി. ആലയ്ക്കപറമ്പിൽ

