Wednesday, August 26, 2026
Home » ഓണം സാംസ്കാരിക പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവം: രാഷ്ട്രപതി ദ്രൗപതി മുർമു
രാഷ്ട്രപതി ദ്രൗപദി മുർമു

ഓണം സാംസ്കാരിക പൈതൃകത്തിന്റെയും സാഹോദര്യത്തിന്റെയും ഉത്സവം: രാഷ്ട്രപതി ദ്രൗപതി മുർമു

by Editor

ന്യൂഡൽഹി: ഓണാഘോഷ നിറവിൽ നിൽക്കുന്ന ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. സാംസ്‌കാരിക പൈതൃകത്തിൻ്റെയും പരസ്‌പര സാഹോദര്യത്തിന്റെയും ഉജ്ജ്വല പ്രതീകമാണ് ഓണമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി. ജാതിമത ഭേദമന്യേ മനുഷ്യരെ തമ്മിൽ ഒന്നിപ്പിക്കുന്ന ഈ വിളവെടുപ്പ് ഉത്സവം പ്രകൃതിയോട് നന്ദി പറയാനുള്ള ശുഭകരമായ വേളയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

വള്ളംകളി, നാടൻ കലകൾ, തനത് വിനോദങ്ങൾ എന്നിവ കേരളത്തിന്റെ സംസ്ക്‌കാരത്തെയും മഹത്തായ മൂല്യങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്. നമ്മുടെ നാടിന്റെ്റെ സമൃദ്ധിക്ക് കാരണക്കാരായ കർഷകരെ ആദരിക്കാനും സാംസ്‌കാരിക വൈവിധ്യങ്ങളെ നെഞ്ചിലേറ്റിക്കൊണ്ട് രാജ്യത്തിൻ്റെ നാനാത്വത്തിൽ ഏകത്വം കൂടുതൽ ഊട്ടിയുറപ്പിക്കാനും ഈ ആഘോഷങ്ങൾ വഴിയൊരുക്കട്ടെയെന്ന് ആശംസിച്ച രാഷ്ട്രപതി, എല്ലാവർക്കും സന്തോഷവും ഐശ്വര്യവും നേർന്നു.

 

Send your news and Advertisements

You may also like

error: Content is protected !!