Thursday, September 10, 2026
Home » അവൾ
കവിത - അവൾ

അവൾ

കവിത

by Editor

“എണ്ണക്കറുപ്പിനെന്തഴക്..!”
അവളെ കാണും
കണ്ണുകളോളം വെട്ടി…!
കരിവീട്ടി കടഞ്ഞപോൽ മെയ്യഴക്,
പെണ്ണിനു വേണമീയഴക്..!
തൊണ്ടിപ്പഴത്തോളം
ചോന്ന ചുണ്ടിൽ
തത്തുന്ന ശീലിന്നെന്തൊരിമ്പം..!
പുഞ്ചിരിവെട്ടം
ചിതറുന്ന പല്ലുകൾ,
നുണക്കുഴി വിടരുന്ന
കവിളോരങ്ങൾ…!
കരിങ്കൂവളപ്പൂമിഴികൾ
നീർത്തടാകങ്ങൾ!
അതിൽ വിളയുന്ന
മുത്തുകൾ ഇന്ദ്രജാലം…!
സന്ധ്യതൻ നെറുകിലെ
കുങ്കുമപ്പൂമ്പൊടി
ചിതറിത്തുടുക്കും
മുഖകമലം…!
പുരികക്കൊടികൾ
കാർവില്ലുകൾ;
ഞാണുകളുതിർക്കും
കൺപീലികൾ…!
മുകിലുകൾ നീളെ
കൂടുകൂട്ടും
ചികുരഭാരത്തിൽ
ചെമ്പകപ്പൂവിൻ
നിലാവെളിച്ചം…!

രമണി അമ്മാൾ

Send your news and Advertisements

You may also like

error: Content is protected !!