കാനം – കോട്ടയം ജില്ലയിലെ ചങ്ങനാശേരി താലൂക്കിൽ വാഴൂർ വില്ലേജിലുള്ള ഒരുഗ്രാമം. “കാനം” എന്ന സ്ഥലപ്പേര് കൂടെച്ചേർത്ത് അറിയപ്പെടുന്ന പ്രശസ്തർ മൂന്നുപേർ. സി.പി.ഐ നേതാവായിരുന്ന കാനം രാജേന്ദ്രനും, പ്രശസ്ത ഗൈനക്കോളജിസ്റ്റും മെഡിക്കൽ ജേർണലിസ്റ്റുമായ ഡോ. കാനം ശങ്കരപ്പിള്ളയും കൂടാതെ, “കാനം” ആദ്യമായി പേരിനോട്ചേർത്ത് നാടിനെ പ്രശസ്തമാക്കിയ കാനം ഇ ജെ.യും.
കാനം ഇ. ജെ യെന്ന ഇലവുങ്കൽ ജോസഫ് ഫിലിപ്പിന്റെ ഓർമ്മ ദിനമാണിന്ന്.. സ്‌മരണാഞ്ജലി!
മലയാളികളിൽ വായനാശീലംവളർത്തിയ മുട്ടത്തുവർക്കിയെ ഓർക്കുമ്പോൾ അതോടാപ്പം മനസ്സിലേക്കോടിയെത്തുന്ന മറ്റൊരു പേരാണ് കാനം ഇ.ജെ യും….
വില്യം ഷേയ്ക്സ്പിയറിനെപ്പോലെ ജനനവും മരണവും ഒരേ ദിനമായ സാഹിത്യകാരൻ..!
ജനനം : 1926 ജൂൺ 13
മരണം : 1987 ജൂൺ 13
വിവിധ സ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു. “ബാഷ്പോദകം” എന്ന കവിതാ സമാഹാരമാണ് ആദ്യംപുറത്തുവന്ന കൃതി. 1962-ൻ്റെ തുടക്കത്തിൽ എഴുതിയ “ഹൈറേഞ്ച് ” എന്ന നോവലിലൂടെ ശ്രദ്ധേയനായി. നൂറിൽപ്പരം നോവലുകൾ, ഏഴു നാടകങ്ങൾ, രണ്ടു കവിതാ സമാഹാരങ്ങൾ, ഇരുപത്തിരണ്ടോളം കഥകൾ ചലച്ചിത്രങ്ങളായി. ഇതിൽ മിക്കതിന്റേയും തിരക്കഥയും രചിച്ചു.
1962 ഡിസംബർ 20-ന് പുറത്തു വന്ന എം. കുഞ്ചാക്കോ സംവിധാനം ചെയ്ത ഭാര്യ എന്ന ഉദയാ ചിത്രം ശ്രദ്ധേയം.
തിരുവല്ലയിൽ നടന്ന “ഒരുസംഭവം” ആസ്പദമാക്കാക്കി രചിച്ചത്. ഇതിന് തിരക്കഥയുമൊരുക്കി.
നീലായുടെ ബാനറിൽ പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത് 1968 സെപ്റ്റംബർ 27-ന് പുറത്തു വന്ന അദ്ധ്യാപിക എന്ന ചിത്രവും പ്രത്യേകം പരാമർശിക്കേണ്ടത്. ഇതിൻ്റെ കഥ തിരക്കഥ, സംഭാഷണം എന്നിവ, കാനം ഇ.ജെ യായിരുന്നു.
നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനരചനയും നിർവ്വഹിച്ചു.
മനോരാജ്യം വാരികയ്ക്ക് ആരംഭം കുറിച്ചതും കാനം ഇ ജെ ആയിരുന്നു. 1967-ൽ , അതിൻ്റെ എഡിറ്ററും. ഇത് പിന്നീട് 1971-ൽ ഡോ. ജോർജ് തോമസ്, റേച്ചൽ തോമസ് ദമ്പതികൾക്ക് കൈമാറി.
വായനക്കാരെ ആകർഷിക്കാനുള്ള “പൊടിക്കൈകൾ” ചേർത്ത് നീണ്ടകഥകൾ സൃഷ്ടിച്ചവരിലെ തുടക്കക്കാരൻ കാനം ഇ.ജെയാണ്. പക്ഷേ, പാടാത്ത പൈങ്കിളിയിലൂടെ മുട്ടത്തുവർക്കിയോടൊപ്പമാണ് “ഇതിൻ്റെ” തലതൊട്ടപ്പൻ എന്ന പേര് ആദ്യം കൂട്ടിച്ചേർത്തത്.
കഥാകൃത്തുമാത്രമല്ല താനൊരു ഗാനരചയിതാവ് കൂടിയാണെന്ന് തെളിയിക്കുന്ന ഏതാനും മനോഹര ഗാനങ്ങളും കാനം ഇ.ജെ നമുക്ക് സമ്മാനിച്ചിട്ടുണ്ട്.
“സ്വയംവരകന്യകേ സ്വപ്നഗായികേ സഖി
സ്വര്‍ഗ്ഗകവാടം തുറക്കൂ സപ്തസ്വരങ്ങള്‍ മുഴക്കൂ….
നിന്‍ ചൊടിയിലടങ്ങാത്ത മധുരമുണ്ടോ.നിന്റെ
പുഞ്ചിരിയില്‍ വിടരാത്ത വസന്തമുണ്ടോ?
തീർന്നില്ല,
പുഞ്ചിരിപ്പൂവുമായ് പഞ്ചമി ചന്ദ്രിക
ചന്ദനക്കിണ്ണവും കൊണ്ടിറങ്ങി
നക്ഷത്ര കന്യകൾ നാണം കുണുങ്ങികൾ
പുഷ്പരഥത്തിൽ വന്നിറങ്ങി ….
ചിത്രം – യാമിനി
ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും കാനത്തിന്റേതാണ്. 1973 നവംബർ 9-ന് ഈ ചിത്രം പ്രദർശനത്തിനെത്തി.
കഥാകൃത്തായി അറിയപ്പെടുന്ന കാനം ഇ. ജെ, ഗാനരചയിതാവു കൂടിയായിരുന്നു എന്ന് ഓർമ്മിപ്പിക്കാനാണ്
ഈ ഗാനങ്ങൾ ഇവിടെ ചേർത്തത്. ഇവ കൂടാതെ ആറ് ചിത്രങ്ങൾക്കായി കുറേയേറെ ഗാനങ്ങൾ കൂടി
കാനം ഇ ജെ എഴുതിയിട്ടുണ്ട്.
തിരയും തീരവും ചുംബിച്ചുറങ്ങി ഉൾപ്പെടെ, ചിത്രം – അവൾ വിശ്വസ്തയായിരുന്നു. (1978 മാർച്ച് 25)
ഇതിൻ്റേയും കഥയും തിരക്കഥയും സംഭാഷണവും കാനത്തിൻ്റേതാണ്….
61-ാമത്തെ വയസ്സിൽ ഓർമ്മയായി.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

