ആധുനിക ഇന്ത്യയുടെ ശില്പി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി, ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ്, രാഷ്ട്രീയ തത്വചിന്തകൻ, ഗ്രന്ഥകർത്താവ്, ചരിത്രകാരൻ ജവഹർലാൽ നെഹ്റു, ഇന്ന് ഓർമ്മ ദിനം..
ഓർമ്മയായിട്ട് 62 വർഷം (1964 മേയ് 27)
ഇന്ത്യയുടെ ബഹികാരാശ പദ്ധതി, ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ – ഐ.ഐ.ടി, ഐ.ഐ.എം, ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്റുവിൻ്റെ കാലത്ത്.
ഇംഗ്ലണ്ടിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ നെഹ്റു അലഹബാദ് ഹൈക്കോടതിയിൽ അഭിഭാഷകനായി. രാഷ്ട്രീയത്തോടു താല്പര്യം തോന്നി അഭിഭാഷക ജോലി വിട്ട് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായി. അങ്ങനെ കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട
നേതാവായി മാറി.
1915-ൽ അലഹബാദിൽ ആദ്യത്തെ പൊതുസമ്മേളന പ്രസംഗം, 1916-ൽ ലക്നോ കോൺഗ്രസ് സമ്മേളനത്തിലാണ് നെഹ്റു, ആദ്യമായി ഗാന്ധിജിയെ കാണുന്നത്. സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ 1930 -കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽനിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമായിരുന്നു.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിമാറി, ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964-ൽ മരിക്കുന്നതുവരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളിലൂടെ.
രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും നെഹ്റു ശ്രദ്ധനേടി. പഞ്ചവത്സരപദ്ധതി, പഞ്ചായത്ത് രാജ് പദ്ധതി, കമ്മ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോജക്ട് എന്നിവയിൽ ഊന്നൽ നൽകുകയും, ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാർ എന്ന ചിന്തയിൽ ഗ്രാമങ്ങൾ തോറും വിദ്യലയങ്ങൾ സ്ഥാപിക്കുകയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ഭക്ഷണവും പാലും സൗജന്യമായി നൽകുന്ന പരിപാടിക്കു തുടക്കംകുറിക്കുകയും ചെയ്തു. ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാലഘട്ടത്തിൽ.
“കൃഷിയും വ്യവസായവും ആധുനിക രീതിയിൽ വികസിപ്പിക്കാതെ ഒരു രാജ്യത്തിനും യഥാർത്ഥ സ്വാതന്ത്ര്യം നേടാനാവില്ല, രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പംതന്നെ പ്രധാനമാണ് സാമ്പത്തിക സ്വാതന്ത്ര്യവും” ഇതായിരുന്നു നെഹ്റുവിൻ്റെ ദീർഘവീക്ഷണം
The Discovery of India, Eighteen Months in India, Glimpses of World History, India and the world, Soviet Russia, The Unity of India, Towards a Socialist India, Autobiography തുടങ്ങിയവ പ്രധാന കൃതികൾ. ജയിൽ നിന്ന് പതിവായി മകൾ ഇന്ദിരയ്ക്കു കത്തുകളെഴുതിയതാണ്, പിൽക്കാലത്ത് പ്രസിദ്ധീകരിച്ച Glimpeses of Word History (“വിശ്വചരിത്രാവലോകനം”).
1930 മാർച്ച് 26 മുതൽ 1933 ഓഗസ്റ്റ് 9 വരെയുള്ള സമയത്ത് എഴുതിയ 176 കത്തുകൾ. “ഒരച്ഛൻ മകൾക്കയച്ച കത്തുകൾ” എന്ന പേരിൽ അമ്പാടി ഇക്കാവമ്മ ഇത് മലയാളത്തിലേക്ക് വിവർത്തനവും ചെയ്തിട്ടുണ്ട്.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

