Monday, June 22, 2026
Home » സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് ഇടവകയിൽ ഓർമ്മപ്പെരുന്നാൾ ജൂൺ 28 മുതൽ
സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് ഇടവകയിൽ ഓർമ്മപ്പെരുന്നാൾ ജൂൺ 28 മുതൽ

സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് ഇടവകയിൽ ഓർമ്മപ്പെരുന്നാൾ ജൂൺ 28 മുതൽ

by Editor

ബ്രിസ്ബെയ്ൻ: സെൻ്റ് പീറ്റേഴ്‌സ് ആൻ്റ് സെൻ്റ് പോൾസ് മലങ്കര (ഇന്ത്യൻ) ഓർത്തഡോക്‌സ് ദൈവാലയത്തിൽ ഇടവകയുടെ കാവൽ പിതാക്കന്മാരായ പരിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ പെരുന്നാൾ 2026 ജൂൺ മാസം 28-ാം തീയതി ഞായറാഴ്ച കൊടിയേറും. വിശുദ്ധ കുർബാനയെ തുടർന്ന് സകല വാങ്ങിപ്പോയവരുടെയും സംയുക്ത ഓർമ്മ ” പിതൃസ്മൃതി” നടത്തപ്പെടുന്നതാണ്.

ജൂലൈ 4 -ാം തീയതി ശനിയാഴ്ച വൈകിട്ട് 6.45 ന് സന്ധ്യാ നമസ്‌കാരവും തുടർന്ന് മദ്ധ്യസ്ഥപ്രാർത്ഥനയും, 7.45 ന് പെരുന്നാൾ ധ്യാനവും നടക്കും. പെരുന്നാൾ ധ്യാനത്തിന് ഗോൾഡ് കോസ്റ്റ് സെൻ്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി റവ. ഫാ മാത്യു കെ മാത്യു നേതൃത്വം നൽകും. ജൂലൈ 5 ഞായറാഴ്ച രാവിലെ 8.30 -ന് പ്രഭാത നമസ്കാരം , 9.30 -ന് വി. കുർബാന, ഡാർവിൻ സെൻറ് ജോർജ് ഓർത്തഡോക്സ്‌ ഇടവക വികാരി റവ. ഫാ ജാക്‌സ്‌ ജേക്കബിന്റെ പ്രധാന കാർമ്മികത്വത്തിൽ. തുടർന്ന് പ്രദക്ഷിണം, ധൂപാർപ്പണം, ആശീർവാദം, നേർച്ച, ആദ്യഫല ലേലം.

Send your news and Advertisements

You may also like

error: Content is protected !!