ലണ്ടൻ: ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ബ്രിട്ടൻ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹ്‌മൂദ് ആണ് പാർലമെന്റിൽ ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബ്രിട്ടന്റെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങളില്‍ ഐ ആര്‍ ജി സി ഏര്‍പ്പെട്ടിരിക്കുന്നതിന്റെ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
ബ്രിട്ടനില്‍ ഐ ആര്‍ ജി സിയെ പിന്തുണയ്ക്കുന്നത് ഇതിലുടെ ക്രിമിനല്‍ കുറ്റമായി കണക്കാക്കപ്പെടും. ഐ ആര്‍ ജി സി ക്കു പുറമേ ബ്രിട്ടനിലെ ജൂത കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധമുള്ള ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദി കംപാനിയന്‍സ് ഓഫ് ദി റൈറ്റ് , റഷ്യന്‍ സൈനിക ഇന്റലിജന്‍സിന്റെ അന്താരാഷ്ട്ര ശാഖയായി വിശേഷിപ്പിക്കപ്പെടുന്ന റഷ്യന്‍ ഫെഡറേഷന്‍ വോളണ്ടിയര്‍ കോര്‍ എന്നീ സംഘടനകളെയും ഭീകര സംഘടനകളായി പ്രഖ്യാപിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു.
ബ്രിട്ടനിലെ ജൂത-ഇസ്രായേൽ സമൂഹങ്ങളെ ലക്ഷ്യമിട്ട് നടന്ന വിവിധ ആക്രമണങ്ങൾക്ക് പിന്നിലും, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇറാൻ ഇന്റർനാഷണൽ ടെലിവിഷനിലെ മാധ്യമപ്രവർത്തകരെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചനകൾക്ക് പിന്നിലും ഐആർജിസിയുടെ (IRGC) സാന്നിധ്യം യുകെ കണ്ടെത്തിയിട്ടുണ്ട്. ബ്രിട്ടീഷ് സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന വിവിധ സൈബർ ആക്രമണങ്ങളും ഈ നിരോധനത്തിലേക്ക് നയിച്ചു.
നാഷണൽ സെക്യൂരിറ്റി ആക്ട് (National Security Act) പ്രകാരമുള്ള പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ നടപടി. ഇനി മുതൽ ബ്രിട്ടനിൽ ഐആർജിസിയെ പിന്തുണയ്ക്കുന്നതോ, അംഗത്വം എടുക്കുന്നതോ, അവരുടെ യോഗങ്ങളിൽ പങ്കെടുക്കുന്നതോ വലിയ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടും.
അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ (EU) എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സഖ്യങ്ങളും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (IRGC) ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബ്രിട്ടനും സമാനമായ കടുത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ, ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തൽ, അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണി ഉയർത്തൽ എന്നിവ ചൂണ്ടിക്കാട്ടിയാണ് വിവിധ രാജ്യങ്ങൾ ഈ നടപടി സ്വീകരിച്ചത്. ഐആർജിസിയെയും അതിന്റെ വിദേശ വിഭാഗമായ കുദ്‌സ് ഫോഴ്‌സിനെയും (Quds Force) ഇസ്രായേൽ കാലങ്ങളായി ഭീകരസംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹൂതികൾ സൗദി അറേബ്യൻ വിമാനത്താവളം ആക്രമിച്ചു; കപ്പൽ പാതയായ ‘ബാബ് അൽ മന്ദബും’ അടയ്ക്കുമെന്ന് ഭീഷണി

