Thursday, July 17, 2025
Mantis Partners Sydney
Home » ‘എംക്യൂബു’ മായി മുതുകാടും സംഘവും ഓസ്ട്രേലിയയിലേക്ക്
'എംക്യൂബു' മായി മുതുകാടും സംഘവും ഓസ്ട്രേലിയയിലേക്ക്

‘എംക്യൂബു’ മായി മുതുകാടും സംഘവും ഓസ്ട്രേലിയയിലേക്ക്

by Editor

ബ്രിസ്‌ബേൻ: ലോക പ്രശസ്ത മജീഷ്യനും മെന്റലിസ്റ്റും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ ഗോപിനാഥ് മുതുകാടും ടീമും “എം കൂബ്” എന്ന മെഗാ ഷോ യുമായി ഓസ്ട്രേലിയയിൽ എത്തുന്നു. വിസ്മയത്തിന്റെ കാണാ കാഴ്ചകളോടൊപ്പം സംഗീതത്തിന്റെ ലഹരിയിൽ ആറാടിക്കാൻ അതുൽ നറുകരയും (പാലാപ്പള്ളി ഫെയിം) ശ്വേതാ അശോകും (സ്റ്റാർ സിംഗർ ഫെയിം) സോഷ്യൽ മീഡിയയിലൂടെ മലയാളികളുടെ മനം കവർന്ന ഗായിക എലിസബത്തും, കൂടെ വയലിനിൽ അത്ഭുതം തീർക്കുന്ന വിഷ്ണു അശോകും കൂടാതെ ഡാൻസും പാട്ടുമായി ഡിഫറന്റ് ആർട്സ് സെന്ററിലെ കലാകാരന്മാരും എത്തുന്നു. മൂന്നു മണിക്കൂറോളം നീളുന്ന താളമേള വിസ്മയം ആസ്വദിക്കുന്നതിനായി ഏവരെയും ക്ഷണിക്കുകയാണ്. ഓസ്ട്രേലിയയിലെ ആറ് സ്ഥലങ്ങളിൽ നടക്കുന്ന ഷോ ഏപ്രിൽ 25-ന് ഇല്ലവാരയിലും 26-ന് അഡലൈഡിലും 27-ന് സിഡ്നിയിലും മെയ് 2-ന് ന്യൂകാസിലിലും 3-ന് ബ്രിസ്ബേണിലും 4-ന് മെൽബണിലും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്
പോളി പറക്കാടൻ 0431257797
റോയ് കാഞ്ഞിരത്താനം
0439522690

 

Send your news and Advertisements

You may also like

error: Content is protected !!