Tuesday, May 19, 2026
Home » Surname നെ ആർക്കാണ് പേടി?
Surname നെ ആർക്കാണ് പേടി?

Surname നെ ആർക്കാണ് പേടി?

by Editor

ഇന്നലത്തെ ചടങ്ങിൽ ബഹു: മുഖ്യമന്ത്രി വി ഡി സതീശനൊപ്പം ‘മേനോൻ’ ഉപയോഗിച്ചതിന് casteism ആരോപിക്കുന്ന പ്രതികരണങ്ങൾ കണ്ടു. സത്യത്തിൽ ഇതിലും വലിയ irony വേറെയില്ല. സവർണവൈബ്, ഫ്യൂഡൽ അമ്മാവൻ, ജന്മിഹെജിമണി തുടങ്ങി സോഷ്യൽ മീഡിയയിൽ ഏറ്റവും mock ചെയ്യപ്പെടുന്ന identity-കളിൽ ഒന്നാണ് നായർ. നായർ തന്റെ surname വെച്ചാൽ പൊങ്ങച്ചം! മറ്റൊരാൾ ചെയ്താൽ ‘representation’! ഈ selective politics തന്നെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്.

ജാതിവ്യവസ്ഥയുടെ മതിലുകൾ തകർക്കാൻ, സ്വന്തം surname പോലും ഒഴിവാക്കിയ മനുഷ്യരിൽ നായർ സമൂഹത്തിൽ നിന്നുള്ളവരും ഏറെ ഉണ്ടായിരുന്നു. അന്നത് ഒരു പുരോഗമന രാഷ്ട്രീയബോധത്തിന്റെ ഭാഗമായിരുന്നു. കേരളം മുന്നോട്ട് പോയത് surnames മായ്ച്ചതുകൊണ്ടാണെന്നല്ല. പേരിനേക്കാൾ മനുഷ്യനെ വിലമതിക്കുന്നതിനാലാണ് .

ചില മുൻവിധി കൊണ്ടാകാം ചിലർക്ക് ചില surnames മാത്രം വല്ലാതെ trigger ആകുന്നു. ജാതിവെറി തെറ്റാണ്.
പക്ഷേ ഒരു സമുദായത്തെ സ്ഥിരമായി caricature ആക്കിയും troll ചെയ്തും നടക്കുന്നവർ, തിരികെ ചെറിയൊരു പരാമർശം പോലും ഉൾക്കൊള്ളനാകാതെ ‘hurt’ ആകുന്നതും toxic അല്ലേ.

സമത്വം എല്ലാവരെയും ഒരേ scale-ൽ കാണുമ്പോഴാണ്. അല്ലാതെ ചിലരുടെ identity അധികപ്പറ്റായും മറ്റുചിലരുടെത് ideology ആയും ചിത്രീകരിക്കുന്നതല്ല. ഇന്ന് നടന്ന സംഭവത്തിനെയും communal microscope വച്ച് പരിശോധിച്ചാൽ, പേരിന്റെ അവസാനം വരുന്ന വാക്ക് നോക്കി മനുഷ്യനെ അളക്കാൻ തുടങ്ങിയാൽ….. പ്രശ്നം പേരിലല്ല കണ്ണിലാണ്!!

പുതിയ തുടക്കം നാടിന് ഐശ്വര്യവും വികസനവും കൊണ്ടുവരട്ടെ …!

രാരിമ ശങ്കരൻകുട്ടി

Send your news and Advertisements

You may also like

error: Content is protected !!