Wednesday, May 20, 2026
Home » വകുപ്പുകളില്‍ വിജ്ഞാപനമായി; എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ്, സണ്ണി ജോസഫിന് വൈദ്യുതി
ടീം യുഡിഎഫ് റെഡി; രാവിലെ 10-നു 21 അംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.

വകുപ്പുകളില്‍ വിജ്ഞാപനമായി; എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ്, സണ്ണി ജോസഫിന് വൈദ്യുതി

by Editor

തിരുവനന്തപുരം: യു ഡി എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുവിഭജനം പൂർത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകളാണ് മുഖ്യമന്ത്രി വി.ഡി. സതീശന്. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ രമേശ് ചെന്നിത്തലയ്ക്ക്. കെപിസിസി അധ്യക്ഷൻ കൂടിയായ സണ്ണി ജോസഫിന് വൈദ്യുതി വകുപ്പാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ റവന്യൂ വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിക്കുക എന്നായിരുന്നു റിപ്പോർട്ടുകൾ. എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ് നൽകിയിരിക്കുന്നത്.

മന്ത്രിമാരും വകുപ്പുകളും
1. വി.ഡി. സതീശൻ- ധനകാര്യം, പൊതുഭരണം, തുറമുഖം, നിയമം, സയൻസ് ആൻഡ് ടെക്നോളജി, ലോട്ടറി
2. രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലൻസ്, കയർ
3. പി.കെ. കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി
4. സണ്ണി ജോസഫ്- വൈദ്യുതി, പാർലമെൻ്ററികാര്യം, പരിസ്ഥിതി
5. കെ. മുരളീധരൻ- ആരോഗ്യം, ദേവസ്വം
6. എ.പി. അനിൽകുമാർ- റവന്യൂ
7. മോൻസ് ജോസഫ്‌- ജലവിഭവം
8. ഷിബു ബേബി ജോൺ- വനം
9. സി.പി. ജോൺ- ഗതാഗതം
10. അനൂപ് ജേക്കബ്- ഭക്ഷ്യ-സിവിൽ സപ്ലൈസ്
11. എൻ. ഷംസുദ്ദീൻ- വിദ്യാഭ്യാസം, ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ്
12. പി.സി. വിഷ്‌ണുനാഥ്- ടൂറിസം, സാംസ്‌കാരികം
13. റോജി എം. ജോൺ- ഉന്നതവിദ്യാഭ്യാസം
14. ബിന്ദു കൃഷ്ണണ- തൊഴിൽ, വനിതാ-ശിശുക്ഷേമം
15. എം. ലിജു- എക്സൈസ്, സഹകരണം
16. കെ.എം. ഷാജി- തദ്ദേശ സ്വയംഭരണം
17. പി.കെ. ബഷീർ-പൊതുമരാമത്ത്
18. വി.ഇ. അബ്‌ദുൽ ഗഫൂർ- ഫിഷറീസ്, സാമൂഹികനീതി
19. ടി. സിദ്ദിഖ്- കൃഷി
20. കെ.എ. തുളസി- പിന്നോക്കക്ഷേമം
21. ഒ.ജെ. ജനീഷ്- യുവജനക്ഷേമം, കായികം, ആർക്കിയോളജി

Send your news and Advertisements

You may also like

error: Content is protected !!