തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. തിരുവനന്തപുരം രാജ്ഭവനിൽ (ലോക്ഭവൻ) നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ഇന്ന് (വ്യാഴാഴ്‌ച) നടക്കുന്ന മുഴുവൻ എം.എൽ.എമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരൻ്റെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം സഭയെ നിയന്ത്രിക്കും. സ്‌പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്‌മാനെയും വിജയിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം.
വകുപ്പുകളില്‍ വിജ്ഞാപനമായി; എ.പി. അനിൽകുമാറിനാണ് റവന്യൂ വകുപ്പ്, സണ്ണി ജോസഫിന് വൈദ്യുതി

