Thursday, May 21, 2026
Home » ഒസിഐ സേവനങ്ങൾ ഇനി പൂർണ്ണമായും ഓൺലൈൻ; ഡിജിറ്റൽ ഒസിഐ (e-OCI) കാർഡ് നിലവിൽ വരുന്നു
ഒസിഐ സേവനങ്ങൾ ഇനി പൂർണ്ണമായും ഓൺലൈൻ; ഡിജിറ്റൽ ഒസിഐ (e-OCI) കാർഡ് നിലവിൽ വരുന്നു

ഒസിഐ സേവനങ്ങൾ ഇനി പൂർണ്ണമായും ഓൺലൈൻ; ഡിജിറ്റൽ ഒസിഐ (e-OCI) കാർഡ് നിലവിൽ വരുന്നു

by Editor

ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ 2026-ലെ പുതിയ പൗരത്വ ഭേദഗതി നിയമപ്രകാരം ഡിജിറ്റൽ ഒസിഐ (e-OCI) കാർഡ് സംവിധാനം നിലവിൽ വന്നു. ഇതോടെ നിലവിലുള്ള പരമ്പരാഗത ഒസിഐ ബുക്ക്‌ലെറ്റുകൾക്ക് പകരം ക്യുആർ കോഡ് (QR Code) അടങ്ങിയ ഡിജിറ്റൽ സർട്ടിഫിക്കറ്റാണ് വിദേശ ഇന്ത്യക്കാർക്ക് ലഭിക്കുക.

പുതിയ ഭേദഗതി പ്രകാരം ഒസിഐ സേവനങ്ങൾ ഇനി പൂർണ്ണമായും ഓൺലൈൻ ആയിരിക്കുകയാണ്. പുതിയ e-OCI സംവിധാനത്തിലൂടെ നിങ്ങളുടെ ഒസിഐ ഡിജിറ്റലായി മൊബൈലിൽ സൂക്ഷിക്കാൻ സാധിക്കും. സ്മാർട്ട്ഫോണുകളിലെ ആപ്പുകൾ പോലെ അപ്ലിക്കേഷൻ വഴി ഇത് സാധ്യമാക്കാം. ഇപ്പോൾ ഒസിഐ കൈവശമുള്ളവർക്കും പുതുതായി അപേക്ഷിക്കുന്നവർക്കും ഇത് ബാധകമാണ്.

ഇപ്പോൾ കൈവശമുള്ളവർ പുതിയ നിർദേശങ്ങൾ വരുന്നത് വരെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല, നിങ്ങളുടെ നിലവിലെ കാർഡ് വെച്ച് തുടർന്നും തടസമില്ലാതെ യാത്ര ചെയ്യുന്നതിന് തടസ്സങ്ങളില്ല. എന്നാൽ വിദേശ പാസ്‌പോർട്ട് പുതുക്കുമ്പോഴോ അല്ലെങ്കിൽ ഒസിഐ പുതുക്കാൻ അപേക്ഷിക്കുമ്പോഴോ പുതിയ e-OCI ഡിജിറ്റൽ രജിസ്ട്രേഷൻ അനുവദിക്കുന്നതാണ്.

​വേഗതയേറി / പേപ്പർവർക്കുകൾ കുറഞ്ഞു: ഒരേ രേഖകളുടെ പകർപ്പുകൾ (Duplicate sets) പലതവണ സമർപ്പിക്കേണ്ടി വന്നിരുന്ന പഴയ രീതി ഇനിയില്ല. എല്ലാം ഓൺലൈനായി അപ്‌ലോഡ് ചെയ്താൽ മതി. മുൻപ് ഒസിഐ ലഭിക്കാൻ 6 മുതൽ 8 ആഴ്ച വരെ എടുത്തിരുന്ന സ്ഥാനത്ത്, പുതിയ e-OCI സംവിധാനത്തിലൂടെ ലളിതമായ അപേക്ഷകൾ 15 പ്രവൃത്തിദിനങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്ത് ലഭിക്കും.

അപേക്ഷയോടൊപ്പം ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിനാൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ അതിവേഗ എമിഗ്രേഷൻ പരിശോധന സാധ്യമാകും. 2026 അവസാനത്തോടെ ഫേഷ്യൽ റെക്കഗ്നിഷൻ (Facial Recognition) വഴിയുള്ള എൻട്രി ലൈനുകളും ഇതിനായി സജ്ജമാക്കും. ഒസിഐ ബുക്ക്‌ലെറ്റ് നഷ്ടപ്പെടുമെന്ന ഭയമില്ലാതെ സ്മാർട്ട്‌ഫോണിൽ ഡിജിറ്റലായി സൂക്ഷിച്ച് യാത്ര ചെയ്യാം. കുറഞ്ഞ രേഖകൾ മാത്രം അപ്‌ലോഡ് ചെയ്താൽ മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്.

യാത്രകൾ തടസ്സമില്ലാതെ മുൻപോട്ട് കൊണ്ടുപോകാൻ നിങ്ങളുടെ ഒസിഐ വിവരങ്ങൾ കൃത്യസമയത്ത് പുതുക്കുക. കൂടുതൽ വിവരങ്ങൾ അറിയാനും അപേക്ഷിക്കാനും കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക Online OCI Services Portal സന്ദർശിക്കാവുന്നതാണ് ociservices.gov.in

 

 

Send your news and Advertisements

You may also like

error: Content is protected !!