Wednesday, May 20, 2026
Home » ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ രോഗബാധ പടരുന്നു. 4 സംസ്ഥാനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തു.

ഓസ്‌ട്രേലിയയിൽ ഡിഫ്തീരിയ രോഗബാധ പടരുന്നു. 4 സംസ്ഥാനങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തു.

by Editor

കാൻബറ: ഓസ്‌ട്രേലിയയിൽ ദശകങ്ങൾക്കിടയിലെ ഏറ്റവും ഗുരുതരമായ ഡിഫ്തീരിയ (തൊണ്ടമുള്ള്) രോഗബാധ സ്ഥിരീകരിച്ചു. നോർത്തേൺ ടെറിട്ടറിയിൽ (NT) ആരംഭിച്ച ഈ രോഗബാധ ഇപ്പോൾ മൂന്ന് അയൽ സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിച്ചിരിക്കുകയാണ്.

ഓസ്‌ട്രേലിയൻ നാഷണൽ നോട്ടിഫയബിൾ ഡിസീസ് സർവൈലൻസ് സിസ്റ്റം (NNDSS) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം നോർത്തേൺ ടെറിട്ടറി (NT) യിൽ 133 കേസുകൾ റിപ്പോർട്ട് ചെയ്തു. അവിടെയുണ്ടായ ഒരു മരണവും ഡിഫ്തീരിയ മൂലമാണെന്ന് സംശയിക്കുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ (WA) 79 കേസുകൾ സ്ഥിരീകരിച്ചു, അതിൽ കൂടുതലും കിംബർലി മേഖലയിലാണ്. സൗത്ത് ഓസ്‌ട്രേലിയയിൽ ആറും, ക്വീൻസ്‌ലൻഡിൽ അഞ്ചും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കോവിഡ്-19 മഹാമാരിക്ക് ശേഷം കുട്ടികളിലും മുതിർന്നവരിലും പ്രതിരോധ കുത്തിവെയ്പ്പ് (Vaccination) നിരക്കിലുണ്ടായ കുറവാണ് രോഗം ഇത്രയധികം പടരാൻ കാരണമായതെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. രോഗബാധയിൽ ഭൂരിഭാഗവും തദ്ദേശീയരായ (Indigenous) ജനവിഭാഗങ്ങളിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവ ഉണ്ടാക്കുന്ന ശ്വാസകോശ ഡിഫ്തീരിയയും (Respiratory Diphtheria), ചർമ്മത്തിൽ വ്രണങ്ങൾ ഉണ്ടാക്കുന്ന ക്യൂട്ടേനിയസ് ഡിഫ്തീരിയയും (Cutaneous Diphtheria) നിലവിൽ സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെഡറൽ ആരോഗ്യ മന്ത്രി മാർക്ക് ബട്ട്‌ലർ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് വിലയിരുത്തുകയും, പ്രതിരോധ പ്രവർത്തനങ്ങൾക്കായി നോർത്തേൺ ടെറിട്ടറി സർക്കാരുമായും തദ്ദേശീയ ആരോഗ്യ സംഘടനകളുമായും ചേർന്ന് കേന്ദ്ര സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അറിയിച്ചു. എല്ലാവരും തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് പരിശോധിച്ച് ബൂസ്റ്റർ ഡോസുകൾ കൃത്യമായി എടുക്കണമെന്ന് Australian Medical Association ആവശ്യപ്പെട്ടിട്ടുണ്ട്.

Send your news and Advertisements

You may also like

error: Content is protected !!