വാഷിങ്ടൺ: ഇറാന്റെ സമയം അതിക്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കരാറിലെത്താൻ ഇനിയും വൈകിയാൽ ഇറാനിൽ ഒന്നും ബാക്കിയുണ്ടാവില്ലെന്നും യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ‘ഇറാന്റെ സമയം അതിവേഗം മുന്നോട്ടുപോകുകയാണ്. അവർ പെട്ടെന്ന് തീരുമാനമെടുക്കുന്നതാകും നല്ലത് അല്ലെങ്കിൽ ഒന്നും ബാക്കിയുണ്ടാവില്ല. സമയപരിധി ഉറപ്പായും പാലിക്കണം.’-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുദ്ധം അവസാനിപ്പിക്കാൻ യുഎസ് ഇറാന് അഞ്ച് നിർദേശങ്ങൾ നൽകിയതായാണ് പുതിയ റിപ്പോർട്ടുകൾ. ഇറാൻ്റെ യുറേനിയം ശേഖരം യുഎസിലേക്ക് മാറ്റുന്നതടക്കമുള്ള 5 നിർദേശങ്ങളാണ് നൽകിയത്. ഇറാന്റെ പക്കലുള്ള 400 കിലോയോളം സമ്പുഷ്‌ട യുറേനിയം അമേരിക്കയ്ക്ക് കൈമാറണം, . ഇറാൻ്റെ ഒരു ആണവകേന്ദ്രം മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ, . ഇറാൻ്റെ മരവിപ്പിച്ച ആസ്‌തികളുടെ 25 ശതമാനം വിട്ടുനൽകില്ല, . ഉപരോധവും യുദ്ധവും കാരണമുണ്ടായ നഷ്‌ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകില്ല, വെടിനിർത്തൽ ചർച്ചയിലെ പുരോഗതി അനുസരിച്ചായിരിക്കും എന്നിവയാണ് യുഎസ് മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ.
ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി നടത്തിയ നിർണായക ചർച്ചയ്ക്ക് ശേഷം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ (Truth Social) വഴിയാണ് ട്രംപ് ഇറാന് ഈ കടുത്ത അന്ത്യശാസനം നൽകിയത്. ചൈന സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ട്രംപ്, പശ്ചിമേഷ്യൻ മേഖലയിലെ സുരക്ഷയും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും മുൻനിർത്തിയാണ് കടുത്ത നിലപാടിലേക്ക് നീങ്ങിയത്.
എന്നാൽ യുഎസിന്റെ നിർദേശങ്ങളോട് തണുത്ത പ്രതികരണം നടത്തിയ ഇറാൻ ലബനനിൽ ഉൾപ്പെടെയുള്ള ആക്രമണങ്ങൾ പൂർണമായി അവസാനിപ്പിച്ചാലേ ചർച്ചയ്ക്ക് തയാറെടുക്കൂവെന്നാവർത്തിച്ചു. യുദ്ധവും ഉപരോധവും കാരണമുണ്ടായ നഷ്ടം നികത്തണം, ഹോർമുസിൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നിവയാണ് ഇറാന്റെ ആവശ്യങ്ങൾ.
അബുദാബിയിലെ ബറാക്ക ആണവനിലയത്തിന് നേരെ ഡ്രോൺ ആക്രമണം; ക്ഷമിക്കാൻ പറ്റാത്ത പ്രകോപനമെന്ന് യുഎഇ

