Thursday, September 10, 2026
Home » ബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി.

ബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാക് സൈനികരെ വധിച്ചതായി ബലൂച് ലിബറേഷൻ ആർമി.

by Editor

ബലൂചിസ്ഥാനിൽ ഒരാഴ്ചയ്ക്കിടെ 52 പാക്കിസ്ഥാൻ സൈനികരെ വധിച്ചതായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി (BLA) അവകാശപ്പെട്ടു. സെപ്റ്റംബർ 1 മുതൽ 7 വരെ ഈ മേഖലയിൽ നടത്തിയ 28 വ്യത്യസ്ത ഓപ്പറേഷനുകളിലൂടെയാണ് ഈ നാശനഷ്ടങ്ങൾ വരുത്തിയതെന്ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പാക് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ തങ്ങളുടെ 12 പോരാളികൾ കൊല്ലപ്പെട്ടതായും സംഘടന അറിയിച്ചു.

പസ്നി, ഖറാൻ, കലാത്, തുർബത്ത്, മസ്തുങ്, സുറാബ്, ടുംബ്, പിഷിൻ, ക്വറ്റ തുടങ്ങിയ നിരവധി സ്ഥലങ്ങളിലാണ് പാക് സൈന്യത്തിന് നേരെ ആക്രമണങ്ങൾ ഉണ്ടായത്. ഈ ഓപ്പറേഷനുകളിലൂടെ പാക് സേനയുടെ വാഹനങ്ങളും വൻതോതിൽ ആയുധങ്ങളും സൈനിക ഉപകരണങ്ങളും തങ്ങൾ പിടിച്ചെടുത്തതായും ബിഎൽഎ അവകാശപ്പെടുന്നു. മുൻപ് സമാധാനപരമായിരുന്ന, പഷ്തൂൺ ഭൂരിപക്ഷമുള്ള വടക്കൻ ബലൂചിസ്ഥാൻ ജില്ലകളിലേക്കും ഇപ്പോൾ ആക്രമണങ്ങൾ വ്യാപിച്ചിരിക്കുന്നു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മാത്രം നൂറിലധികം ആക്രമണങ്ങളും നിരവധി മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ (സെപ്റ്റംബർ 6, 7 തീയതികളിൽ) ഖറാൻ, വാഷുക് ജില്ലകളിൽ പാക് സൈന്യം നടത്തിയ പ്രത്യേക ഓപ്പറേഷനുകളിൽ 11 ബി.എൽ.എ (BLA) പോരാളികളെ വധിച്ചതായും 2.9 ടൺ സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തതായും സൈന്യം അറിയിച്ചു.

പല പ്രദേശങ്ങളിലും കർഫ്യൂവിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ്. ഗ്രാമങ്ങളിൽ ആളുകൾക്ക് പുറത്തിറങ്ങാനോ ജോലിക്ക് പോകാനോ സാധിക്കുന്നില്ല. സുരക്ഷാ കാരണങ്ങളാൽ സ്കൂളുകളും അടഞ്ഞുകിടക്കുന്നു. പാക് സുരക്ഷാ സേനയും ഐ.എസ്.ഐയും ചേർന്ന് ബലൂച് യുവാക്കളെ നിയമവിരുദ്ധമായി തടവിലാക്കുകയും കാണാതാക്കുകയും ചെയ്യുന്നതായി വ്യാപക പരാതിയുണ്ട്. ഇതിനെതിരെ ബലൂചിസ്ഥാൻ ബാർ കൗൺസിൽ കോടതികൾ ബഹിഷ്കരിക്കുകയും ജനങ്ങൾ വൻതോതിൽ പ്രക്ഷോഭം നടത്തുകയും ചെയ്യുന്നുണ്ട്.

ചൈനീസ് ധനസഹായത്തോടെയുള്ള ‘റെക്കോ ഡിക്’ പോലുള്ള വൻകിട ഖനന പദ്ധതികൾക്ക് നേരെ ബി.എൽ.എ ആക്രമണം ശക്തമാക്കിയതോടെ വിദേശ നിക്ഷേപകർ പ്രതിസന്ധിയിലാണ്. ചൈനീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നു. കൂടാതെ, ബലൂചിസ്ഥാനിൽ നിന്നുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടത് പാക്കിസ്ഥാനിലെ പ്രധാന വ്യവസായ കേന്ദ്രമായ പഞ്ചാബിന്റെ സമ്പദ്‌വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്

ബലൂചിസ്ഥാനിൽ പാക് സൈന്യത്തിന് നേരെ ആക്രമണം; 25 സൈനികരെ വധിച്ചതായി ബിഎൽഎ

Send your news and Advertisements

You may also like

error: Content is protected !!