18
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്‌സ് അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിനി ഷൈനി തോമസ് (54) ആണ് മരണമടഞ്ഞത്. അബ്ബാസിയയിലെ താമസസ്ഥലത്ത് കഴിഞ്ഞ ദിവസം രാത്രി കുഴഞ്ഞുവീണ ഷൈനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിലെ ജഹ്റ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു ഷൈനി തോമസ്. ഭർത്താവ് മനോജ്. രണ്ട് മക്കളാണ്. ഇരുവരും വിദേശത്ത് പഠനം നടത്തുകയാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

