Monday, August 24, 2026
Home » നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹായ്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.
നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹായ്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.

നയൻതാരയും കവിനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഹായ്’ സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു.

by Editor

നയൻതാര നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഹായ് സിനിമയുടെ ട്രെയിലർ റിലീസ് ചെയ്തു. നയൻതാരയും കവിനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ്. അകാലത്തിൽ വിട പറഞ്ഞ കെ. ഭാഗ്യരാജ് അഭിനയിച്ച അവസാന ചിത്രം ആണിത്. കവിന്റെ അച്ഛനായി ഭാഗ്യ രാജ് എത്തുന്നു.

ഫീൽഗുഡ് കോമഡി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് മലയാളിയായ വിഷ്‍ണു ഇടവനാണ്. ഫീൽ ​ഗുഡ് ഫാമിലി റൊമാന്റിക് ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രം ഓ​ഗസ്റ്റ് 28-ന് തിയറ്ററുകളിൽ എത്തും. രൺജി പണിക്കർ, പ്രഭു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജെൻ മാർട്ടിൻ സംഗീതം ഒരുക്കുന്നു.

രാജേഷ് ശുക്ല ഛായാഗ്രഹണവും ഫിലോമിൻ രാജ് ചിത്ര സംയോജനവും ബി. ശേഖർ കലാസംവിധാനവും നിർവഹിക്കുന്നു. ഗാനരചയിതാവായിരുന്ന വിഷ്ണു‌ സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് ഹായ്. കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും മാത്രമല്ല ഈ സിനിമയിലെ ഏഴ് പാട്ടുകൾ എഴുതിയിരിക്കുന്നതും വിഷ്ണു‌വാണ്.

Send your news and Advertisements

You may also like

error: Content is protected !!