Wednesday, July 15, 2026
Home » ഫ്രാൻസിനെ തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പ് ഫൈനലിൽ
ഫ്രാൻസിനെ തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പ് ഫൈനലിൽ

ഫ്രാൻസിനെ തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പ് ഫൈനലിൽ

by Editor

ഫ്രാൻസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് തകർത്ത് സ്പെയിൻ 2026 ഫിഫ ലോകകപ്പ് ഫൈനലിൽ പ്രവേശിച്ചു. ടെക്സാസിലെ ഡാലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ആദ്യ സെമി ഫൈനൽ പോരാട്ടത്തിലാണ് സ്പാനിഷ് പട ഫ്രാൻസിന്റെ കിരീടപ്രതീക്ഷകൾ തകർത്തത്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന കലാശപ്പോരാട്ടത്തിൽ (ഫൈനൽ) അർജന്റീന – ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികളെയാകും സ്പെയിൻ നേരിടുക.

സ്പാനിഷ് സൂപ്പർ താരം ലമീൻ യമാലിനെ ഫ്രഞ്ച് ഡിഫൻഡർ ലുകാസ് ഡെഗ്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി മികേൽ ഒയർസബാൽ ഗോളാക്കിയാണ് സ്പെയിൻ ആദ്യ ലീഡ് പിടിച്ചത്. തുടർന്ന് 58-ാം മിനിറ്റിൽ പെഡ്രോ പോറോ നേടിയ മനോഹരമായ ഗോളിലൂടെ സ്പെയിൻ തങ്ങളുടെ വിജയം ഉറപ്പിച്ചു. 2010-ൽ ലോകകിരീടം ചൂടിയതിന് ശേഷം ഇതാദ്യമായാണ് സ്പെയിൻ ലോകകപ്പിന്റെ ഫൈനലിൽ എത്തുന്നത്. അന്ന് നെതർലൻഡ്സിനെ ഒരു ഗോളിന് തോൽപിച്ച് സ്പെയിൻ കന്നിക്കിരീടം ഉയർത്തിയിരുന്നു.

 

Send your news and Advertisements

You may also like

error: Content is protected !!