33
ബ്രിസ്‌ബേൻ: ആസ്വാദക ഹൃദയത്തിൽ ഹിമകണമായ് പെയ്തിറങ്ങുന്ന സംഗീത സംവിധായകരുടെ അനശ്വര ഗാനങ്ങൾ, ഓസ്ട്രേലിയൻ പ്രവാസി മലയാളി സമൂഹത്തിലെ സംഗീതജ്ഞരും ഗായകരും ചേർന്ന്, മാനസ തന്ത്രികളിൽ ശ്രുതിമീട്ടുന്ന മെലഡി ഗാനങ്ങളാൽ കോർത്തിണക്കിയ നിലാമഴ 2026, ജൂലൈ 18-ന് ശനിയാഴ്ച്ച Wynnum സ്റ്റാർ തീയ്യേറ്ററിൽ നടക്കും. നവോദയ ബ്രിസ്ബനും, സംഗീത കൂട്ടായ്മയായ (AHIM) അഹിമമായി ചേർന്നാണ് ഈ സംഗീതനിശ സംഘടിപ്പിച്ചിട്ടുള്ളത്.
ടിക്കറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം ശനിയാഴ്ച്ച നടന്ന ചടങ്ങിൽ നവോദയ പ്രസിഡൻ്റ് മിനി അനിൽ, സെക്രട്ടറി ജെറിൻ ഫിലിപ്പ് അഹിം പ്രസിഡൻ്റ് റീജു ജോർജ് എന്നിവർ ചേർന്ന് ഡോ. ചെറിയാൻ വർഗ്ഗീസിനും ഡോ. ചെറിയാൻ തോമസിനും ആദ്യ ടിക്കറ്റ് നൽകി നിർവ്വഹിച്ചു. എല്ലാ സംഗീതപ്രേമികളെയും ഈ സംഗീത നിശയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

