Saturday, June 6, 2026
Home » പരിസ്ഥിതിദിനത്തിൽ കവികൾ ഓർമ്മിപ്പിക്കുന്നത്
പരിസ്ഥിതിദിനത്തിൽ കവികൾ ഓർമ്മിപ്പിക്കുന്നത്

പരിസ്ഥിതിദിനത്തിൽ കവികൾ ഓർമ്മിപ്പിക്കുന്നത്

by Editor

എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ (UNEP) നേതൃത്വത്തിൽ 1974 മുതലാണ് ഈ ദിനാചരണം ആരംഭിച്ചത്. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് ഈ ദിനത്തിന്റെ പ്രധാന ലക്ഷ്യം .

പരിസ്ഥിതിദിനത്തിൽ കവികൾ ഓർമ്മിപ്പിക്കുന്നത്
ഇനിയും മരിക്കാത്ത ഭൂമി ! നിന്നാസന്ന –
മൃതിയിൽ നിനക്കാത്മശാന്തി!
ഇത് നിന്റെ (എന്റേയും) ചരമ ശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം..
ഭൂമിക്കൊരു ചരമഗീതം – ഒ.എൻ.വി

‘ഉൽക്കടമോഹമൊരുക്കിയ മണ്ണിൽ
വിത്തു വിതച്ചു വളർത്താൻ
വിത്തിന്നുള്ളിൽ പുതുമുളയായെൻ
സ്വത്വം കാട്ടി ജയിക്കാൻ ‘
കാട്ടാളൻ – കടമ്മനിട്ട 

‘ചിറകടിച്ചുള്ളം പുകച്ചണയുന്ന
കിളികളേ ! വരൂ വരൂ തളിർത്തൊത്തും
ഒരിറ്റു താരുണ്യത്തെളിയും ഹൃത്തിൽ
ഞാനൊരുക്കിവെച്ചു കാത്തിരിപ്പാണെപ്പൊഴും ..’
ഭാരതപുത്രൻ – വിഷ്ണുനാരായണൻ നമ്പൂതിരി

‘വെട്ടിക്കത്തിപ്പതാരാണീ
നാടിൻ പച്ചക്കിനാവുകൾ
കുത്തിപ്പൊട്ടിച്ചതാരാണീ
പച്ചക്കുന്നിൻ്റെ കണ്ണുകൾ?’
സുഗതകുമാരി 

വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

Send your news and Advertisements

You may also like

error: Content is protected !!